എല്ലാ പൊരുത്തങ്ങളും നോക്കി ഒന്നായ വധൂവരന്മാർ വിവാഹവേദിയിൽ വച്ച് തന്നെ ഏറ്റുമുട്ടിയാലോ . അത്തരമൊരു കാഴ്ച സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിവാഹം നടന്ന വേദിയിൽ വച്ച് തന്നെ കല്ലുകടി തുടങ്ങുന്നതാണ് വീഡിയോ . സംഭവം നടന്നത് സംഭവം എവിടെയാണെന്നോ വധൂവരന്മാർ ആരാണെന്നോ വ്യക്തമല്ല.
വരൻ വായിലേയ്ക്ക് നീട്ടുന്ന പലഹാരം വധു വലിച്ചെറിയുന്നു. ഇതിനുശേഷം വരനു നൽകാൻ ഒരു ഗ്ലാസ് വെള്ളം ബന്ധുക്കളിലാരോ വധുവിന് കൈമാറുന്നു. വധു നീട്ടുന്ന വെള്ളം വരനും തട്ടിക്കളയുന്നു. ‘ghantaa’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴേ ഇങ്ങനെ തുടങ്ങിയാൽ എവിടെ വച്ച് ചെന്ന് അവസാനിക്കുമെന്നും , നല്ല ചേർച്ചയുള്ള ദമ്പതികൾ , ആരൊക്കെയോ നിർബന്ധിച്ച് നടത്തിയ കല്യാണം ആയിരിക്കും തുടങ്ങിയ കമന്റുകളും വരുന്നുണ്ട്.
https://www.instagram.com/reel/CaKL0fjPp2H/?utm_source=ig_web_copy_link















