ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ പുതുതായി നിർമ്മിച്ച T1 അറൈവൽ ടെർമിനൽ വ്യാഴാഴ്‌ച്ച മുതൽ പ്രവർത്തിക്കും. ഫെബ്രുവരി 7ന് ടി 1 അറൈവൽ ടെർമിനലിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയായെന്നും അത് പ്രവർത്തനത്തിന് തയ്യാറാണെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.
വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്, പൂർത്തിയാകുമ്പോൾ വിമാനത്താവളത്തിന്റെ മൊത്തം ടെർമിനൽ ശേഷിയും എയർസൈഡ് കപ്പാസിറ്റിയും യഥാക്രമം 100 ദശലക്ഷമായും 140 ദശലക്ഷമായും ഉയരും.
ടി1 സിയുടെ മുഴുവൻ അറൈവൽ പ്രവർത്തനങ്ങളും ടി 1ലെ പുതിയ അറൈവൽ ടെർമിനലിലേക്ക് മാറ്റും. ഗോവയിൽ നിന്ന് ഇൻഡിഗോ വിമാനം 6E 6532 എത്തുന്നതോടെ പുതിയ ടെർമിനൽ പ്രവർത്തനക്ഷമമാകും.
നടന്നുകൊണ്ടിരിക്കുന്ന ഘട്ടം 3A വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് ഡൽഹി വിമാനത്താവളം പുതിയ ടെർമിനൽ നിർമ്മിച്ചത്. നിലവിലുള്ള ടെർമിനലിൽ നിന്ന് പുറപ്പെടൽ പ്രവർത്തനങ്ങൾ തുടരും. GMR ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമായ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) ആണ് പുതിയ അത്യാധുനിക അറൈവൽ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. പുതിയ അറൈവൽ ടെർമിനൽ 8,000 ചതുരശ്ര മീറ്റർ അറൈവൽ ഹാളിൽ വ്യാപിച്ചുകിടക്കുന്നു. വിമാനത്താവളത്തിന്റെ ടെർമിനൽ ശേഷി പ്രതിവർഷം 10 ദശലക്ഷം യാത്രക്കാരായി ഉയരും.
ടെർമിനൽ കെട്ടിടത്തിൽ പകൽ വെളിച്ചം എന്ന ആശയം വിമാനത്താവള അധികൃതർ ഉപയോഗിച്ചിട്ടുണ്ട്. പകൽ സമയത്ത് പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്ന വിധത്തിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമാവധി ഇത് വൈദ്യുതി ഉപഭോഗം കുറയ്‌ക്കും. കൂടാതെ, ലൈറ്റിംഗ് ഫർണിച്ചറുകളും, ബാഗേജ് ബെൽറ്റുകളും പോലുള്ള ഉപകരണങ്ങളും ഊർജ്ജക്ഷമതയുള്ളവയാണ. അതിനാൽ കുറച്ച് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാവും.
പുതിയ അറൈവൽ ടെർമിനലിന് പുറത്ത് 11 പിക്കപ്പ് പാതകളുണ്ടാകും. പിക്കപ്പ് പാതകൾ പുനഃക്രമീകരിക്കുകയും മൂന്ന് അധിക പാതകളിലേക്ക് വികസിപ്പിക്കുകയും ചെയ്തു. ഇത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും പിക്കപ്പ് സമയത്ത് യാത്രക്കാരുടെ അനുഭവവും സൗകര്യവും ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അധികയതർ അറിയിച്ചു.
Comments