ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനികരെ വധിക്കാൻ എത്തിയ ഹൈബ്രിഡ് ഭീകരർ പിടിയിൽ. ബാരാമുള്ള പോലീസും 32 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.
ലഷ്കർ ഈ ത്വായ്ബയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഭീകരർ. ഫെബ്രുവരി 16 നാണ് ഇരുവരെയും കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.
ഭീകരരിൽ നിന്നും 2 ചൈനീസ് പിസ്റ്റളും, 2 മാഗസിനും, 12 പിസ്റ്റൾ റൗണ്ടുുകളും പിടിച്ചെടുത്തു. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
Comments