കീവ്: യുക്രെയ്നിൽ റഷ്യൻ അധിനിവേശമെന്ന് ഐക്യരാഷ്ട്രസഭ. റഷ്യ, യുക്രെയ്നിൽ നിന്നും നിരുപാധികം പിന്മാറണണെന്ന് യുഎൻ കരട് പ്രമേയത്തിൽ ആവശ്യപ്പെട്ടു. യുക്രെയ്ന് ധനസഹായത്തിന് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്. കരട് പ്രമേയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ചർച്ചയ്ക്കായി കൈമാറി. പ്രമേയം ഇന്ന് അവതരിപ്പിച്ച് വോട്ടിനിടും.
അതിനിടെ യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ സ്ഫോടന പരമ്പര നടത്തുകയാണ് റഷ്യ. വ്ളാഡിമിർ പുടിൻ ചർച്ചയ്ക്ക് തയ്യാറാക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റെ സെലൻസ്കി ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾ വേഗം ആരംഭിച്ചാൽ നാശനഷ്ടങ്ങൾ അത്രയും കുറയും. രാജ്യം വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അക്രമം അവസാനിപ്പിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും സെലൻസ്കി അറിയിച്ചു.
Comments