വിഷവിത്തുകൾക്ക് കാവലായി റഷ്യൻ സൈന്യം; ചെർണോബിലിൽ ഇനിയെന്ത് സംഭവിക്കും; ഉറ്റുനോക്കി ലോകം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിഷവിത്തുകൾക്ക് കാവലായി റഷ്യൻ സൈന്യം; ചെർണോബിലിൽ ഇനിയെന്ത് സംഭവിക്കും; ഉറ്റുനോക്കി ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 02:08 pm IST
FacebookTwitterWhatsAppTelegram

യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ റഷ്യ പിടിച്ചെടുത്ത തന്ത്രപ്രധാന സ്ഥലങ്ങളിലൊന്നാണ് ചെർണോബിൽ. ഇന്നലെയാണ് ചെർണോബിൽ റഷ്യ പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തത്തിന്റെ സ്മരണകൾ പേറുന്ന സ്ഥലമാണ് ചെർണോബിൽ. റഷ്യൻ തലസ്ഥാനമായ കീവിൽ 108 കിലോമീറ്റർ ദൂരം മാത്രമാണ് ചെർണോബിലിലേക്ക് ഉള്ളത്. ഈ ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറാണ് 1986ൽ ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് പൊട്ടിത്തെറിച്ചത്. സ്‌ട്രോൻഷ്യം, സീസിയം, പ്ലൂട്ടോണിയം തുടങ്ങിയവയുടെ വികിരണം യുക്രെയ്ൻ, ബലാറസ്, റഷ്യയുടെ കിഴക്കൻ ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ഇപ്പോൾ ജനവാസമില്ലാത്ത മേഖലയാണത്.

36 വർഷങ്ങൾക്ക് മുൻപാണ് ഈ ആണവദുരന്തം സംഭവിച്ചതെങ്കിലും അപകടകരമായ വിഷവസ്തുക്കൾ ഇന്നും ഇവിടെ ഉണ്ടെന്നാണ് പറയുന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നുയർന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും വരുന്ന തലമുറകളുടെ ആരോഗ്യത്തെ കൂടിയാണ് ബാധിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോഴും ഇവിടേക്ക് സാധാരണക്കാരായ ജനങ്ങൾക്ക് പ്രവേശനം ഇല്ല. നിയോഗിക്കപ്പെട്ട സുരക്ഷാ ജീവനക്കാർക്ക് മാത്രമേ ഇൗ നിരോധിത മേഖലയിൽ അനുമതി ഉണ്ടായിരുന്നുള്ളു. നൂറ് ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങൾ റിയാക്ടർ നിലനിന്നിരുന്ന മേഖലയിൽ ഇപ്പോഴും ഉണ്ടെന്നാണ് റിപ്പോർട്ട്.

ആണവവികിരണശേഷിയുള്ള വസ്തുക്കൾ പുറത്തെത്തുന്നത് തടയാനായി സുരക്ഷിതമായ ഒരു ബന്തവസ് ഘടന ചെർണോബിലിൽ ഒരുക്കിയിരുന്നു. 170 കോടി ചെലവിൽ 2017ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ഘട്ടം ഘട്ടമായി ആണവ മാലിന്യങ്ങൾ നീക്കം ചെയ്യുക, വികിരണഭീഷണി ഒഴിവാക്കുക ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതീവ സുരക്ഷാ മേഖല ആയത് കൊണ്ടുതന്നെ റഷ്യൻ സേന ഇവിടെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ നടത്തുമോ എന്നാണ് പലരും ആശങ്കയോടെ ഉറ്റു നോക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഉണ്ടായാൽ ആണവമാലിന്യം പുറന്തള്ളുന്നതിന് ഇടയാക്കും. ലോകത്തിനാകെ ഭീഷണി ഉയർത്തുന്ന കാര്യമാണത്.

എന്നാൽ വലിയ ആശങ്കയ്‌ക്ക് ഇടയില്ലെന്നാണ് വിദഗ്ധർ സൂചന നൽകുന്നത്. റഷ്യൻ സേന റിയാക്ടർ നിൽക്കുന്നിടത്ത് വലിയ ആക്രമണങ്ങൾ നടത്താൻ സാധ്യത കുറവാണ്. റഷ്യൻ സൈന്യത്തിന് കീവ് കീഴടക്കുക എന്ന ലക്ഷ്യത്തിലാണ് ചെർണോബിൽ പിടിച്ചെടുത്തത് എന്നും ഇവർ പറയുന്നു. ചെർണോബിൽ വഴി കീവ് കീഴടക്കുക എന്നത് റഷ്യയെ സംബന്ധിച്ച് അൽപ്പം കൂടി എളുപ്പമാണ്. ഇതിനപ്പുറം ഒരു പ്രാധാന്യം റഷ്യ ചെർണോബിലിന് നൽകുന്നില്ലെന്നാണ് വിവരം.

Tags: Ukraine Warnuclear power plant
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies