തെലങ്കാന: ഹൈദരാബാദിലെ നൽഗോണ്ട ജില്ലയിൽ ഹെലികോപ്ടർ തകർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. ട്രെയ്നി ഉൾപ്പെടെ രണ്ട് പൈലറ്റുമാരാണ് മരിച്ചത്. കൃഷ്ണ നദിയിലെ നാഗാർജൂർ സാഗർ അണക്കെട്ടിന് സമീപമുള്ള തുംഗതുർത്തി ഗ്രാമത്തിലാണ് ഹെലികോപ്ടർ തകർന്നു വീണത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പ്രദേശത്ത് കൂടിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തുന്നത്. പോലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. ഹൈദരാബാദിലെ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടേതാണ് വിമാനം. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Comments