ഡൽഹി: മാതൃരാജ്യത്തെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച വീര സവർക്കറുടെ ജീവിതം ഭാരതീയർക്ക് എന്നും പ്രചോദനം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീര സവർക്കറുടെ സ്‌മൃതിദിനത്തോടനുബന്ധിച്ച് സവർക്കറുടെ ഛായാ ചിത്രത്തിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി.
https://www.facebook.com/narendramodi/posts/10166206080430165
1883 ൽ മഹാരാഷ്‌ട്ര യിലെ നാസിക് ജില്ലയിൽ ഭാഗൂരിലാണ് വീര സവർക്കർ ജനിച്ചത്. രാധാഭായിയുടെയും ദാമോദർ പാന്തിന്റെയും മകനായാണ് ജനനം. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയ, ഇതിഹാസ തുല്യമായ പോരാട്ടം നടത്തിയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
1966 ൽ മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ച അദ്ദേഹം ‘ഇത് ആത്മഹത്യയല്ല, ആത്മാർപ്പണമാണ്’ എന്നായിരുന്നു അതിനെ കുറിച്ച് പറഞ്ഞത്. “ഒരുവന്റെ ജീവിത ദൗത്യം അവസാനിക്കുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്താൽ ജീവിതം അവസാനിപ്പിക്കുന്നതാണ് മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിലും നല്ലത്.”
1966 ഫെബ്രുവരി 26-ന് തന്റെ 83ആം വയസ്സിൽ അദ്ദേഹം ദേഹവിയോഗം ചെയ്തു.
അദ്ദേഹത്തിന്റെ ധീര സ്‌മൃതികളിൽ രാജ്യവ്യാപകമായി ശ്രദ്ധാഞ്ജലി ചടങ്ങുകൾ നടന്നു.















