ബംഗളൂരു : കർണാടകയിൽ പശുവിനെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ദേവനാഗിരി സ്വദേശിയായ 22കാരനാണ് അറസ്റ്റിലായത്. പശുവിന്റെ ഉടമയായ മുനി ഹനുമന്തപ്പയുടെ പരാതിയിലാണ് നടപടി.
അഞ്ച് പശുക്കളും, ആറ് പശുക്കിടാങ്ങളുമാണ് ഹനുമന്തപ്പയ്ക്കുള്ളത്. രാത്രി കാലങ്ങളിൽ ഹനുമന്തപ്പയുടെ തൊഴുത്തിൽ രഹസ്യമായി എത്തി യുവാവ് പശുക്കളെ പീഡിപ്പിക്കുകയായിരുന്നു. സംശയാസ്പദമായി പല തവണ യുവാവിനെ തൊഴുത്തിൽ കണ്ടതിനെ കുടർന്ന് പ്രദേശവാസികളിൽ ചിലർ ഹനുമന്തപ്പയെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാർ പറഞ്ഞത് അനുസരിച്ച് രാത്രി ഹനുമന്തപ്പ തൊഴുത്തിൽ രഹസ്യമായി പതിയിരുന്നു. അവിടേയ്ക്ക് എത്തിയ യുവാവ് പശുവിനെ പീഡിപ്പിക്കുന്നതിനിടെ ഹനുമന്തപ്പ കയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ ഹനുമന്തപ്പയുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Comments