യുക്രെയ്ൻ കുടുംബത്തെ ഒറ്റയ്ക്കാക്കി മടങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി; റഷ്യൻ സൈന്യത്തെ തടയാൻ പോയ ഗൃഹനാഥനെ കാത്ത് അമ്മയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം നേഹയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ കുടുംബത്തെ ഒറ്റയ്‌ക്കാക്കി മടങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി; റഷ്യൻ സൈന്യത്തെ തടയാൻ പോയ ഗൃഹനാഥനെ കാത്ത് അമ്മയ്‌ക്കും മൂന്ന് മക്കൾക്കുമൊപ്പം നേഹയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 11:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റഷ്യയും യുക്രെയ്‌നും തമ്മിൽ തുടരുന്ന യുദ്ധത്തിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയ്നിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇവിടെയുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും എത്രയും പെട്ടന്ന് തന്നെ യുക്രെയ്ൻ വിടാനുള്ള ശ്രമത്തിലാണ്. എന്നാൽ യുക്രെയ്ൻ ജനതയുടെ പോരാട്ടത്തിന് പിന്തുണയുമായി അവിടെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ് 17കാരിയായ ഹരിയാന സ്വദേശി.

17കാരിയായ നേഹ യുക്രെയ്‌നിൽ പേയിംഗ് ഗസ്റ്റായി ആണ് താമസിക്കുന്നത്. ഈ വീട്ടിലെ ഗൃഹനാഥൻ റഷ്യൻ സൈന്യത്തെ കീഴപ്പെടുത്താനായി യുക്രെയ്ൻ സൈന്യത്തിൽ ചേർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തെ ഒറ്റയ്‌ക്കാക്കി രക്ഷപെടാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും മൂന്ന് മക്കൾക്കും ഒപ്പം താനും ഉണ്ടാകണമെന്നും നേഹ പറയുന്നു. സൈനികന്റെ മകളാണ് നേഹ. രണ്ട് മൂന്ന് വർഷം മുൻപ് അദ്ദേഹം മരണപ്പെടുകയായിരുന്നു.

ബങ്കറിലാണ് നേഹ നിലവിൽ താമസിക്കുന്നത്. പുറത്ത് സ്‌ഫോടനത്തിന്റെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും ഭയമില്ലെന്നും നേഹ പറഞ്ഞു. നേഹയ്‌ക്ക് റൊമേനിയയിലേക്ക് പോകാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ കുട്ടികൾക്ക് വേണ്ടി നേഹ അവിടെ തന്നെ തുടുരുകയായിരുന്നു. നേഹയുടെ സുഹൃത്ത് സവിതയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സ്വന്തം ജീവനെക്കാൾ ആ മൂന്ന് കുട്ടികളുടേയും അമ്മയുടേയും ജീവനാണ് നേഹ മുൻകരുതൽ നൽകുന്നതെന്ന് സവിത കുറിച്ചു.

റൊമേനിയയിൽ നിന്നും എഴുന്നൂറിൽ അധികം വിദ്യാർത്ഥികളെ ഇതുവരെ രാജ്യം ഒഴിപ്പിച്ചിട്ടുണ്ട്. ഏകജേശം 18,000ത്തോളം വിദ്യാർത്ഥികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. യുക്രൈൻ വ്യോമാതിർത്തി അടച്ചതോടെ ബുക്കാറെസ്റ്റ്, ബുഡപെസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുറപ്പെടുന്നത്. യുക്രൈൻ-റൊമാനിയ അതിർത്തിയിലും യുക്രൈൻ-ഹംഗറി അതിർത്തിയിലും എത്തുന്ന പൗരന്മാരെ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോഡ് മാർഗ്ഗം അതിർത്തിയിലേക്ക് എത്തിച്ച ശേഷം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്.

Tags: Ukriane warharyana
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies