കീവ് : യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യൻ സൈന്യത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്തുകൊണ്ട് സ്വന്തം മണ്ണിന് വേണ്ടിയാണ് അവിടുത്തെ ജനങ്ങൾ പോരാടുന്നത്. പ്രായഭേദമന്യേ സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ഒരേമനസ്സോടെ പോരാടുന്ന ജനതയ്ക്ക് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. മുൻ മിസ് ഗ്രാൻഡ് യുക്രെയ്ൻ ആയ അനസ്താസിയ ലെന്നയും എല്ലാവർക്കുമൊപ്പം ഇപ്പോൾ തോക്കെടുത്തിരിക്കുകയാണ്.
2015 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ സൗന്ദര്യമത്സരത്തിലെ യുക്രെയ്നിന്റെ പ്രതിനിധിയായിരുന്നു അനസ്താസിയ ലെന്ന. ട്വിറ്ററിലൂടൊണ് ഇവർ ഈ വിവരം പങ്കുവെച്ചത്. അക്രമിക്കണമെന്ന ഉദ്ദേശത്തോടെ യുക്രെനിന്റെ അതിർത്തി കടക്കുന്ന എല്ലാവരും കൊല്ലപ്പെടും!’ എന്ന് അനസ്താസിയ പറഞ്ഞു. യുക്രെയിൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി യഥാർത്ഥനും ശക്തനുമായ ഒരു നേതാവാണ്. റഷ്യ യുക്രെയിനിന്റെ മണ്ണിൽ പ്രവേശിച്ചത് മുതൽ സെലെൻസ്കിയ തന്റെ രാജ്യത്തെ സൈനികർക്ക് പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് രംഗത്തുണ്ട്. ഇത് എല്ലാവർക്കും കരുത്തേകുന്നു എന്നും ലെന്ന വ്യക്തമാക്കി.
നേരത്തെ ഒരു വനിതാ എംപിയും റഷ്യൻ ആക്രമണത്തിനെതിരെ പോരാടിക്കൊണ്ട് രംഗത്തെത്തിയിരുന്നു. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും രാജ്യത്തിന് വേണ്ടി മരിക്കാൻ പോലും തയ്യാറാകണം എന്നാണ് ഇവർ പറയുന്നത്. എന്തായാലും ഈ പെൺപുലികളുടെ നീക്കം സാധാരണക്കാർക്ക് ആത്മവിശ്വാസവും പ്രചോദനവുമായിരിക്കുകയാണ്.
Comments