യുഎസും ബ്രിട്ടണുമെല്ലാം സ്വന്തം ജനങ്ങളെ കൈവിട്ടപ്പോഴും അവസാനത്തെ ഭാരതീയനെയും യുക്രെയ്നിൽ നിന്ന് രക്ഷിക്കാൻ മോദി സർക്കാർ; പ്രശംസിച്ച് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസും ബ്രിട്ടണുമെല്ലാം സ്വന്തം ജനങ്ങളെ കൈവിട്ടപ്പോഴും അവസാനത്തെ ഭാരതീയനെയും യുക്രെയ്നിൽ നിന്ന് രക്ഷിക്കാൻ മോദി സർക്കാർ; പ്രശംസിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 05:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : റഷ്യ- യുക്രെയ്ൻ യുദ്ധത്തിനിടയിലും രാജ്യത്ത് നിന്നും സ്വന്തം ജനതയെ ഒഴിപ്പിച്ചുകൊണ്ട് ലോകരാജ്യങ്ങൾക്ക് മാതൃകയാകുന്ന നരേന്ദ്ര മോദി സർക്കാരിനെ പ്രശംസിച്ച് സോഷ്യൽ മീഡിയിൽ. യുക്രെയ്നിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മോദി സർക്കാരിന്റെ ലക്ഷ്യം എല്ലാവരെയും സുരക്ഷിതമായി തിരിക എത്തിക്കുക എന്നതാണ്. ഇതിനായി ഉദ്യോ​ഗസ്ഥർ അഹോരാത്രം കഷ്ടപ്പെടുകയാണ്. എന്നാൽ ഇന്ത്യ മാത്ര‌മാണ് ഇത്തരത്തിൽ സ്വന്തം ആളുകളെ യുക്രെയ്നിൽ നിന്നും ഒഴിപ്പിക്കുന്നുള്ളൂ എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഓപ്പറേഷൻ ​ഗം​ഗ എന്ന പേരിൽ യുക്രെയ്നിന്റെ അയൽ രാജ്യങ്ങളിൽ വിമാനങ്ങൾ എത്തിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ രക്ഷാദൗത്യം നടത്തുന്നത്. എയർ ഇന്ത്യ, ഇൻഡി​ഗോ,സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങൾ ഇതിൽ ഏർപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ 907 ഓളം പേരെയാണ് രാജ്യം രക്ഷിച്ചത്. യുക്രെയ്നിൽ നിന്നുള്ള രക്ഷാദൗത്യങ്ങൾ ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിക്കഴിഞ്ഞു.

മറ്റ് ലോകരാജ്യങ്ങൾ എല്ലാതന്നെ സ്വന്തം പൗരന്മാരെ കൈവിട്ടപ്പോഴും മോദി സർക്കാർ സ്വന്തം ആളുകളെ ചേർത്ത് പിടിക്കുകയാണ്. യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ 900 അമേരിക്കക്കാരാണ് കുടുങ്ങി കിടക്കുന്നത്. എന്നാൽ ഇനി യുഎസ് പൗരന്മരെ ഒഴിപ്പിക്കാൻ സാധിക്കില്ലെന്ന് വാഷിം​ഗ്ടൺ ഡിസി പ്രഖ്യാപിച്ചു കഴിഞ്ഞു. ‌‌‌സ്വകാര്യ മാർ​​ഗ്​ഗങ്ങൾ വഴി യുക്രെയ്നിൽ നിന്നും രക്ഷപ്പെട്ടോളൂ എന്നും സർക്കാരിന്റെ ഭാ​ഗത്ത് നിന്നും സഹായം ഉണ്ടാവില്ലെന്നുമാണ് അമേരിക്ക പറയുന്നത്.

റഷ്യൻ സൈന്യം യുക്രെയ്ൻ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബ്രിട്ടീഷ് എംബസി ഒരു സർക്കുലർ ഇറക്കിയിരുന്നു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് കോൺസുലർ ആക്സസ് നൽകാൻ കഴിയില്ലെന്നായിരുന്നു അറിയിപ്പ്. “ബ്രിട്ടീഷ് പൗരന്മാർ ഈ സാഹചര്യങ്ങളിൽ ഒഴിപ്പിക്കാൻ കോൺസുലർ പിന്തുണയോ സഹായമോ പ്രതീക്ഷിക്കരുത്.” എന്നും യുകെ നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞു.

ഒഴിപ്പിക്കൽ സാധ്യമല്ലാത്തതിനാൽ എത്രയും വേഗം യുക്രെയ്ൻ വിടാൻ ജർമ്മൻ സർക്കാരും സ്വന്തം പൗരന്മാരെ അറിയിച്ചു. യുക്രെയ്നിലെ ബെർലിൻ അതിന്റെ എംബസി അടച്ചു. എന്നാൽ ഇന്ത്യൻ എംബസി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

ഏകദേശം 6,000 ത്തോളം ചൈനീസ് പൗരന്മാരാണ് യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താൻ ബെയ്ജിംഗ് സ്വന്തം പൗരന്മാർക്കായി ഒരു ചാർട്ടേഡ് വിമാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ചൈന ഒഴിപ്പിക്കൽ മാറ്റിവെക്കുകയായിരുന്നു. അതേസമയം ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്.

Tags: Narendra ModiUkraine WarOPERATION GANGAUkraine Evacuation
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies