ലക്നൗ : ഉത്തർപ്രദേശിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കി സമാജ്വാദി
പാർട്ടി പ്രവർത്തകർ . സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസ് എടുത്തു. സമാജ്വാദി പാർട്ടിയുടെ പൊതുയോഗത്തിലായിരുന്നു സംഭവം.
ഹന്ദിയ നിയോജക മണ്ഡലത്തിലാണ് യോഗം സംഘടിപ്പിച്ചത്. ഇതിനിടെ പാർട്ടി പ്രവർത്തകരിൽ ചിലർ പാകിസ്താൻ അനുകൂലമുദ്രാവാക്യം മുഴക്കുകയായിരുന്നു. പ്രവർത്തകരിൽ ചിലർ ഇതിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസ് എടുത്തത്. കണ്ടാൽ അറിയാവുന്ന ഏഴ് പേർക്കെതിരെയാണ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചന. നിലവിൽ കേസ് എടുത്ത ഏഴ് പേരെയും ഉടനെ അറസ്റ്റ് ചെയ്യും.
അതേസമയം വ്യാജ വീഡിയോയാണ് പ്രചരിക്കുന്നത് എന്നാണ് സമാജ്വാദിപാർട്ടിയുടെ വാദം.
Comments