പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ-നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരണം സംഭവിച്ചത്.
ഫെബ്രുവരി 19നാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രക്തക്കുറവും ഉയർന്ന രക്തസമ്മർദ്ദവുമാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ കാരണം. കഴിഞ്ഞ 26നാണ് കുഞ്ഞ് ജനിച്ചത്. രണ്ട് കിലോ ഭാരമുണ്ടായിരുന്നു.
അട്ടപ്പാടിയിൽ ഈ വർഷം ഇത് രണ്ടാമത്തെ നവജാത ശിശുമരണമാണ്. കഴിഞ്ഞ ജനുവരി 10ന് 3 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു.
Comments