ന്യൂഡൽഹി: കൊറോണ കണക്കിൽ രാജ്യത്തിന് വീണ്ടും ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിൽ പതിനായിരത്തിൽ താഴെ പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നാം തരംഗം ആരംഭിച്ചതിന് ശേഷം, ഇതാദ്യമായാണ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,915 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിനെക്കാൾ 14 ശതമാനത്തിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 16,864 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണവും കുറഞ്ഞു. 92,472 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1.11 ശതമാനമാണ് രാജ്യത്തെ ടിപിആർ.
ഇതുവരെ ആകെ 4.23 കോടിയിലധികം ആളുകൾ കൊറോണയിൽ നിന്നും മുക്തി നേടി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 180 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 5,14,023 ആയി. ഇതുവരെ 177.70 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments