കീവ്: ഏത് വിധേനേയും യുക്രെയ്ൻ തലസ്ഥാനമായ കീവ് വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ലഭ്യമാകുന്ന ട്രെയിനുകളിലോ ബസുകളിലോ കയറി കീവ് വിടണമെന്നാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്.
കീവ് ലക്ഷ്യമാക്കി റഷ്യയുടെ കൂടുതൽ സൈന്യം എത്തുന്ന വാർത്തകൾ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് എംബസിയുടെ നിർദ്ദേശം. എംബസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Advisory to Indians in Kyiv
All Indian nationals including students are advised to leave Kyiv urgently today. Preferably by available trains or through any other means available.
— India in Ukraine (@IndiainUkraine) March 1, 2022
Advisory to Indians
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആറാം ദിവസത്തിലേക്ക് എത്തി നിൽക്കുമ്പോൾ ഏത് വിധേനേയും തലസ്ഥാനം കീഴടക്കണമെന്ന് ഉറപ്പിച്ചാണ് റഷ്യൻ സേന യുദ്ധം തുടരുന്നത്.റഷ്യയുടെ 40 മൈലോളം നീളം വരുന്ന വാഹന വ്യൂഹം കീവ് ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്.യുഎസ് കമ്പനിയായ മാക്‌സർ പുറത്ത് വിട്ട ഉപഗ്രഹ ചിത്രത്തിലാണ് റഷ്യൻ അധിനിവേശം വ്യക്തമായി കാണാൻ സാധിക്കുന്നത്.
അതേസമയം അയൽ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത ആയുധങ്ങൾ യുദ്ധക്കളത്തിലേക്ക് ഉടനെത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി വ്യക്തമാക്കി.ഞങ്ങളുടെ സുഹൃത്തുക്കളിൽ നിന്നുള്ള ആയുധങ്ങൾ പടക്കളത്തിലേക്കുള്ള യാത്രയിലാണെന്ന് സെലൻസ്‌കി ട്വീറ്റ് ചെയ്തു.
ഫ്രാൻസ്, ജർമ്മനി,സ്‌പെയിൻ,ഓസ്‌ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് യുക്രെയ്‌ന് യുദ്ധത്തിനാവശ്യമായ ആയുധങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.
Comments