വാഷിംഗ്ടൺ: യുക്രെയ്നിൽ റഷ്യൻ അധിനിവേശം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ കാതോർത്തിരുന്ന പ്രസംഗമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റേത്. റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിനെതിരെ എന്ത് ഒളിയമ്പാണ് അദ്ദേഹം തൊടുക്കുകയെന്നാണ് എല്ലാവരും കാത്തിരുന്നത്. അത് കൊണ്ട് തന്നെ ജോ ബൈഡന്റെ ഓരോ വാക്കും ശ്രദ്ധയോടെയാണ് ലോകം കേട്ടത്.
റഷ്യക്കെതിരെ യുഎസ് കോൺഗ്രസിൽ പ്രസംഗം കത്തിക്കയറുമ്പോൾ അദ്ദേഹത്തിന് പറ്റിയ ഒരു നാക്ക് പിഴവാണ് ഇപ്പോൾ സമൂഹാമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ‘ പുടിൻ കീവിനെ ടാങ്കുകൾ ഉപയോഗിച്ച് വലയം ചെയ്തേക്കാം. പക്ഷേ അദ്ദേഹം ഒരിക്കലും ‘ഇറാനിയൻ’ ജനതയുടെ ഹൃദയവും ആത്മാവും നേടുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്ത ബൈഡൻ യുക്രെയ്ൻകാരെ ഇറാനിയൻ ജനതയെന്ന് വിശേഷിപ്പിച്ചതാണിപ്പോൾ ട്രോളുകൾക്ക് കാരണമായത്.ഇതോടെ ട്വിറ്ററിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലും ഇറാനിയൻ എന്ന വാക്ക് ട്രെൻഡ് ആയി മാറി.
അമേരിക്കൻ പ്രസിഡന്റിന് ഇത് ആദ്യമായല്ല നാക്ക് പിഴയ്ക്കുന്നത്. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റായ കമലാ ഹാരിസിനെ പ്രസിഡന്റ് ഹാരിസ് എന്ന് തെറ്റായി വിളിച്ചിരുന്നു.കുട്ടിയായിരുന്നപ്പോൾ സംസാരിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്ന ബൈഡന്റെ കഥകൾ മുൻപും വാർത്തകളായിട്ടുണ്ട്.
LMFAO Kamala appears to mouth “Ukrainian” when Joe Biden said Iranian.
pic.twitter.com/E28NEmiPOv— Greg Price (@greg_price11) March 2, 2022
യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ബൈഡൻ പുടിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. പുടിനെ സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ച ബൈഡൻ .പുടിന്റെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചുവെന്നും റഷ്യ ഒറ്റപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറയിളക്കാനാണ് ശ്രമമെന്നാണ് ബൈഡൻ ആരോപിച്ചത് പ്രകോപനമില്ലാതെയാണ് റഷ്യ സൈനിക നടപടി ആരംഭിച്ചതെന്നും അമേരിക്ക റഷ്യയിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തില്ലെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.
Comments