ഇന്ത്യയെ ഓർത്ത് അഭിമാനം; ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനം അഭിനന്ദനീയമെന്ന് റെഡ് ക്രോസ് പ്രവർത്തകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയെ ഓർത്ത് അഭിമാനം; ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനം അഭിനന്ദനീയമെന്ന് റെഡ് ക്രോസ് പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 05:51 pm IST
Facebook
Twitter
WhatsAppTelegram

ബുക്കാറസ്റ്റ്: യുക്രെയ്‌നിൽ നിന്നും റുമാനിയൻ അതിർത്തിയിൽ എത്തിയ ആളുകൾക്ക് സഹായവുമായി റെഡ് ക്രോസ്. ഇന്ത്യയെയും ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിനെയും കുറിച്ച് ഓർത്ത് അഭിമാനമുണ്ടെന്ന് റെഡ് ക്രോസ് പ്രവർത്തകർ അഭിപ്രായപ്പെട്ടു. റുമാനിയയിലെ സിററ്റ് അതിർത്തിയിലാണ് അഭയാർത്ഥികൾക്കായി റെഡ് ക്രോസ് സേവനമനുഷ്ഠിക്കുന്നത്.

‘യുദ്ധമുഖത്ത് നിന്നും ധാരാളം ആളുകളാണ് ഒരോ ദിവസവും ഇവിടേയ്‌ക്ക് എത്തിച്ചേരുന്നത്. അവർക്കായി ടെന്റുകളും മറ്റും നിർമ്മിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഇതിലെല്ലാം ഉപരിയായി ഇന്നലെ 815 ഇന്ത്യക്കാരാണ് അതിർത്തിയിൽ എത്തിയത്. അവരിൽ 300 പേർ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ഇന്ത്യയുടെ പൗരന്മാരെ എത്രയും വേഗം സുരക്ഷിതരായി തിരികെ എത്തിക്കാൻ രാജ്യം പ്രവർത്തിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. മറ്റ് രാജ്യക്കാർ സഹായത്തിനായി കേഴുമ്പോൾ, ഇന്ത്യക്കാർ സുരക്ഷിതരായി വേഗം തന്നെ മടങ്ങി പോകുകയാണ്’ റെഡ് ക്രോസ് പ്രവർത്തകർ പറഞ്ഞു.

ഏറെ നാളുകൾ അധ്വാനിച്ച് ഉണ്ടാകിയതെല്ലാം യുക്രെയ്‌നിൽ വിട്ടെറിഞ്ഞാണ് സ്വന്തം ജീവനും കൊണ്ട് ആളുകൾ രക്ഷപ്പെടുന്നത്. അവരിൽ ചിലർ മതിയായ വസ്ത്രങ്ങൾ പോലും കൈയ്യിൽ കരുതുന്നില്ല. അതിനാൽ അവർക്ക് ആവശ്യമായ വസ്ത്രം, ഭക്ഷണം, മരുന്നുകൾ എന്നിവയെല്ലാം റെഡ് ക്രോസ് നൽകുന്നുണ്ടെന്നും പ്രവർത്തകർ പറഞ്ഞു.

അതേസമയം, യുദ്ധഭൂമിയിൽ നിന്നും ഇതുവരെ 18,000ലധികം ഇന്ത്യക്കാർ അതിർത്തി കടന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ആറായിരത്തിലധികം ആളുകൾ മാതൃരാജ്യത്തേയ്‌ക്ക് തിരിച്ചെത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags: red crossUkraine WarOPERATION GANGARussia-Ukraine crisis
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies