കണ്ണൂരിന്റെ ചെന്താരകമായ ഞങ്ങളുടെ ജയരാജേട്ടന്‍; പാര്‍ട്ടി ഒഴിവാക്കിയാലും ഞങ്ങളുടെ ഹൃദയത്തില്‍ കാണുമെന്ന് റെഡ് ആര്‍മി; സെക്രട്ടറിയറ്റില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വിമര്‍ശനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂരിന്റെ ചെന്താരകമായ ഞങ്ങളുടെ ജയരാജേട്ടന്‍; പാര്‍ട്ടി ഒഴിവാക്കിയാലും ഞങ്ങളുടെ ഹൃദയത്തില്‍ കാണുമെന്ന് റെഡ് ആര്‍മി; സെക്രട്ടറിയറ്റില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 10:43 am IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാതെ പോയ പി. ജയരാജനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 42,000 പേര്‍ അംഗങ്ങളായുള്ള റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ജയരാജന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘പി.ജയരാജന്‍ ഇത്തവണ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, ‘സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’ എന്നാണ് റെഡ് ആര്‍മി ഒഫീഷ്യല്‍സെന്ന പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്. കണ്ണൂരിന്‍ താരകമല്ലോ എന്ന ജയരാജന്‍ അനുകൂല വാഴ്‌ത്തുപ്പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളില്‍ ആണ് സ്ഥാനം. ചങ്കൂറ്റം ആര്‍ക്കും പണയം വച്ചിട്ടില്ല. മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്മാറിയിട്ടുണ്ടെങ്കില്‍ അതിന് ഒരേ ഒരു പേരേ ഉള്ളു സഖാവ്…പിജെ…. സഖാക്കളുടെ വീറും, വാശിയും അഹങ്കാരവുമാണ്. ഞങ്ങളുടെ സ്വന്തം ജയരാജേട്ടന്‍’ എന്ന് തുടങ്ങീ ജയരാജനെ അനുകൂലിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ സിപിഎം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം പാര്‍ട്ടിയോ ജയരാജനോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

എട്ട് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 17 അംഗ സെക്രട്ടേറിയറ്റിനാണ് സിപിഎം രൂപം കൊടുത്തിരിക്കുന്നത്. സീനിയറായ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കാണ് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണത്തില്‍ സാധാരണ മുന്‍ഗണന ലഭിക്കാറുള്ളത്. എന്നാല്‍ ഇക്കുറി മുഹമ്മദ് റിയാസ് (45), എം.സ്വരാജ് (42), പി.കെ.ബിജു (47) എന്നിവരെ ഉള്‍പ്പെടുത്തി ആ രീതിയ്‌ക്ക് മാറ്റം വരുത്തി. ഇത്ര നേരത്തെ റിയാസിന് സെക്രട്ടറിയറ്റില്‍ ഊഴം നല്‍കിയത് സിപിഎമ്മിലും വലിയ ചര്‍ച്ചയ്‌ക്ക് വഴി വച്ചിട്ടുണ്ട്.

അതേസമയം എം.വി.ഗോവിന്ദനേയും എളമരം കരീമിനേയും സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് അപ്രതീക്ഷിതമായിട്ടാണ്. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എന്ന നിയില്‍ ഇരുവര്‍ക്കും സംസ്ഥാന സെക്രട്ടറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ അംഗങ്ങള്‍ അല്ലാത്തതിനാല്‍ ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല.

Tags: CPMp jayarajanCPM state Conferencejayarajan army
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies