കണ്ണൂർ ; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംപിടിക്കാതെ പോയ പി.ജയരാജനെ പിന്തുണച്ച് മകൻ ജെയിൻ രാജൻ. ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും ഇടനെഞ്ചിൽ തന്നെയാണണെന്നാണ് ജെയിൻ രാജിന്റെ കുറിപ്പ് . ജയരാജന്റെ ചിത്രത്തോടെയുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
പി.ജയരാജനെ അനുകൂലിച്ച് സമൂഹമാദ്ധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട് . 42,000 പേർ അംഗങ്ങളായുള്ള റെഡ് ആർമി ഒഫിഷ്യൽസ് എന്ന പേജിലാണ് ജയരാജൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “പി.ജയരാജൻ ഇത്തവണ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്”, “സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം” എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. കണ്ണൂരിൻ താരകമല്ലോ എന്ന ജയരാജൻ അനുകൂല വാഴ്ത്തുപാട്ടും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം പൊതുപ്രവര്ത്തകന് പദവിയല്ല നിലപാടാണ് പ്രധാനമെന്നാണ് പി. ജയരാജന് പറയുന്നത് . വിമര്‍ശനവും സ്വയംവിമര്‍ശനവുമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും പി.ജയരാജൻ പറഞ്ഞു.
Comments