ഓൾട്രാഫോർഡ് മറക്കുമോ 'നൂറ്റാണ്ടിലെ പന്ത്'; മൈക്ക് ഗാറ്റിംഗിനെ കറക്കി വീഴ്ത്തിയ പന്ത് ഇന്നും ഓർമ്മകളിൽ നിന്നും മായുന്നില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓൾട്രാഫോർഡ് മറക്കുമോ ‘നൂറ്റാണ്ടിലെ പന്ത്’; മൈക്ക് ഗാറ്റിംഗിനെ കറക്കി വീഴ്‌ത്തിയ പന്ത് ഇന്നും ഓർമ്മകളിൽ നിന്നും മായുന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 05:39 pm IST
Facebook
Twitter
WhatsAppTelegram

ഷെയ്ൻ വോൺ എന്ന് ഇതിഹാസം ലോകത്ത് നിന്നു തന്നെ വിട പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഓർമ്മകൾ ക്രിക്കറ്റ് ഉളളിടത്തോളം കാലം ക്രിക്കറ്റ് പ്രമികൾക്ക് മറക്കാനാവുമോ? 52ാം വയസ്സിൽ ഓസ്‌ത്രേല്യൻ സ്പിൻ ഇതിഹാസം ജീവിതത്തിൽ നിന്ന് വിടവാങ്ങുമ്പാൾ കായിക ലോകം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. വ്യക്തി ജീവിതത്തിൽ അച്ചടക്കം പാലിക്കാതെ എന്നും വിവാദനായകനായിരുന്നു വോൺ. എന്നാൽ കളിക്കളത്തിൽ എന്നും അച്ചടക്കമുളള ഒരു പോരാളി ആയിരുന്നു ഈ ലെഗ്‌സ്പിന്നർ.

വോണിനെ കുറിച്ച് പറയുമ്പോൾ നൂറ്റാണ്ടിന്റെ പന്തിനെ പറ്റി പറയാതെ പോകാനാവില്ല. ഈ പന്ത് നേരിട്ട മൈക്ക് ഗാറ്റിങ് മാത്രമല്ല ക്രിക്കറ്റ് ആരാധകരും ഇന്നും ഓർമ്മയിൽ ഒരിക്കലും മായാത്ത ചിത്രം പോലെ സൂക്ഷിക്കുന്നു. നൂറ്റാണ്ടിലെ ഈ പന്ത് എത്ര തവണ കണ്ടാലും മതിവരില്ല. ഒരിക്കൽ കണ്ടാൽ അത് വീണ്ടും വീണ്ടും കാണാൻ തോന്നും. അത്രയും അതിശയകരമാം വിധമാണ് ആ പന്തിനെ ഷെയ്ൻ വോൺ കൈകാര്യം ചെയ്തത്.

ആഷസ് പരമ്പരയിലായിരുന്നു ആ അത്ഭുതം അരങ്ങേറിയത്. 1993 ജൂൺ 4, മാഞ്ചസ്റ്ററിലെ ഓൾ ട്രാഫോർഡായിരുന്നു വേദി. ഷെയ്ൻ വോൺ പന്ത് സൈയിലെടുത്തു. സ്പിൻ ബൗളിങ്ങിനെ അതിവിദഗ്‌ദ്ധമായി കളിക്കുന്നതിൽ ഇംഗ്ലീഷ് ബാറ്റർ മൈക്ക് ഗാറ്റിങ് ആയിരുന്നു ക്രീസിൽ. വോൺ എറിഞ്ഞ ആ മാന്ത്രിക പന്ത് ലെഗ് സ്റ്റമ്പിന് വളരെ പുറത്ത് പിച്ച് ചെയ്ത അതിശയകരമാം വിധം കുത്തിത്തിരിഞ്ഞ് ഓഫ് സ്റ്റമ്പിനെ ചുംബിച്ച് കടന്നുപോയി. എന്താണ് സംഭവിച്ചതെന്ന് ബാറ്റ് ചെയ്ത് ഗാറ്റിങിന് മാത്രമല്ല കളി കണ്ടവർക്കും മനസ്സിലായില്ല. ലോകം ഒരു നിമിഷം സ്തബ്ധമയായി പോയി. ആ സമയത്ത് കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിച്ചി ബെനൗഡിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ‘ഗാറ്റിങ്ങിന് എന്താണ് സംഭവിച്ചതെന്ന് തീർത്തും അറിയില്ല, അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല’

ഗാറ്റിങ്ങിനെ വോൺ ക്ലീൻ ബൗൾഡാക്കിയപ്പോൾ അമ്പയർ ഡിക്കി ബേർഡ് പോലും ഈ അതിശയിപ്പിക്കുന്ന പന്തിനു മുന്നിൽ അമ്പരന്നു. ബെനൗഡിന്റെയും ഡിക്കി ബേർഡിന്റെയും ഞെട്ടിക്കുന്ന ഭാവങ്ങൾ എക്കാലത്തെയും മികച്ച കായിക നിമിഷങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. മൈക്ക് ഗാറ്റിങ്ങിനെതിരെ എറിഞ്ഞ പന്ത് ശാസ്ത്രലോകത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഭൗതികശാസ്ത്രജ്ഞൻമാർക്ക് ഗവേഷണത്തിനുളള ഒരു വിഷയം കൂടിയായിരുന്നു വോണിയുടെ വിരലുകളിൽ നിന്ന് പിറവിയെടുത്തത്.

എതിർ ടീമിന്റെ ബാറ്റ്‌സ്മാൻമാർക്ക് എന്നും ഒരു അത്ഭുതമായിരുന്നു വോണിന്റെ ബൗളിങ്. ലെഗ് ബ്രേക്കുകളും ഫ്‌ലിപ്പറുകളും കൊണ്ട് ബാറ്റർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന വോണിനെ അർഹിക്കുന്ന ബഹുമാനത്തോടെയാണ് എതിരാളികൾ നേരിട്ടിരുന്നത്. ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അപൂർവ പ്രതിഭ. നൂറ്റാണ്ടിന്റെ പന്ത് സമ്മാനിച്ച ഷെയ്ൻ വോണിനെപ്പോലെ മറ്റൊരു ക്രിക്കറ്റർ മൈതാനങ്ങളെ വിസ്മയിപ്പിക്കാൻ ഇനിയും ഉണ്ടാകുമോയെന്ന് കണ്ടറിയണം.

Tags: old traffordSHANE WARNEashes test
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies