ഇതിഹാസ താരത്തെ മറികടന്ന് രവിചന്ദ്ര അശ്വിൻ; വിക്കറ്റ് വേട്ടയിൽ ഇന്ത്യയിൽ രണ്ടാമത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതിഹാസ താരത്തെ മറികടന്ന് രവിചന്ദ്ര അശ്വിൻ; വിക്കറ്റ് വേട്ടയിൽ ഇന്ത്യയിൽ രണ്ടാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. മത്സരത്തിൽ നേടിയ അഞ്ചാം വിക്കറ്റോടെ, ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കിയിരിക്കുകയാണ് അശ്വിൻ. തന്റെ 85-ാം മത്സരത്തിലാണ് വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ അശ്വിൻ പിന്നിലാക്കിയത്.

രണ്ടാം ഇന്നിങ്‌സിൽ 36-ാം ഓവറിലെ മൂന്നാം പന്തിൽ അസലങ്കയെ പുറത്താക്കിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ സ്പിന്നറായി രവിചന്ദ്ര അശ്വിൻ മാറിയത്. 131 മത്സരങ്ങളിൽ നിന്നും 434 വിക്കറ്റുകളാണ് ടെസ്റ്റ് കരിയറിൽ കപിൽ നേടിയിരുന്നത്. ഇതിനെ പിന്നിലാക്കിയത് അശ്വിൻ നേടിയ 435 വിക്കറ്റുകളാണ്.

132 മത്സരങ്ങളിൽ നിന്നും 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയാണ് ഇന്ത്യൻ ബൗളർമാരിൽ അശ്വിന് മുന്നിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 400ലധികം വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബൗളറായിരിക്കുകയാണ് അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ അനിൽ കുംബ്ലെ, അശ്വിൻ, കപിൽ ദേവ്, ഹർബജൻ സിംഗ് എന്നിവരാണ് 400ലധികം വിക്കറ്റ് നേടിയത്.

അതേസമയം, 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് നേടിയ ഷെയ്ൻ വോൺ, 640 വിക്കറ്റ് നേടിയ ജയിംസ് ആൻഡേഴ്‌സൺ, 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ, 563 വിക്കറ്റ് നേടിയ ഗ്ലെൻ മഗ്രാത്ത്, 537 വിക്കറ്റ് സ്വന്തമാക്കിയ സ്റ്റുവർട്ട് ബ്രോഡ്, 519 വിക്കറ്റ് നേടിയ കോർട്ട്‌നി വാൽഷ്, 439 വിക്കറ്റ് നേടിയ ഡെയ്ൽ സ്‌റ്റെയൻ എന്നിവരാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ അശ്വിന് മുന്നിലുള്ളത്.

ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ശ്രീലങ്ക ബാറ്റിങ് തകർടച്ച നേരിടുകയാണ്. നിലവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെന്ന നിലയിലാണ് ശ്രീലങ്ക. നേരത്തെ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 574 റൺസിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ഇന്ത്യയ്‌ക്കെതിരേ ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 174 റൺസിൽ അവസാനിച്ചിരുന്നു.

Tags: anil kumbleKAPIL DEVRavichandran Ashwin
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies