മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനത്തിനിടെ മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറം ടൗൺഹാളിൽ നടന്ന പൊതുദർശനത്തിനിടെയാണ് സംഭവം. തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഹൈദരലി തങ്ങൾക്ക് ആയിരങ്ങളാണ് അന്ത്യാലഞ്ജലി അർപ്പിക്കാനായി മലപ്പുറം ടൗൺഹാളിൽ എത്തിച്ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺ ഹാളിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഖബറടക്കം നാളെ രാവിലെ ഒൻപതിന് പാണക്കാട് ജുമാ മസ്ജിദിലാണ് നടക്കുക. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദ ചികിത്സയിലായിരുന്ന ഹൈദരലി തങ്ങൾ ഇന്ന് രാവിലെയാണ് അന്തരിച്ചത്.
Comments