കത്ര: ജമ്മുകശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്ര തീർത്ഥാടനത്തിനായി ഹെലി കോപ്റ്റർ സേവനത്തിന്റെ പേരിൽ നടന്ന തട്ടിപ്പിനെതിരെ കേസ്. വൈഷ്ണോ ദേവി പ്രതിഷ്ഠാ ബോർഡാണ് പോലീസിൽ പരാതി നൽകിയത്. സൈബർ പോലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
വിശ്വപ്രസിദ്ധമായ വൈഷ്ണോദേവി ക്ഷേത്രത്തിലെ തീർത്ഥാടകർക്കായി ഹെലികോപ്റ്റർ സേവനമെന്ന പേരിൽ വ്യാജ വെബ്സൈറ്റ് വഴി ബുക്കിംഗ് നടക്കുകയായിരുന്നു. വ്യാജമാണ് ബുക്കിംഗ് എന്ന് കണ്ടെത്തിയതോടെയാണ് സിഇഒ രമേശ്കുമാർ സൈബർ വകുപ്പിന് പരാതി നൽകിയത്.
ഗൂഗിളിൽ പരാതി നൽകി അത്തരം എല്ലാ വ്യാജ സൈറ്റുകളും നിർത്തലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈഷ്ണോ ദേവി ക്ഷേത്ര ബോർഡിന്റെ ഔദ്യോഗിക സൈറ്റ് വഴി മാത്രമേ ഹെലികോപ്റ്റർ ബുക്കിംഗ് നടത്താവൂ എന്നും രമേശ് കുമാർ ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചു.
ആറുപേർ ഒരുമിച്ച് ബുക്ക് ചെയ്ത സംഭവത്തിലൂടെയാണ് തട്ടിപ്പ് ബോദ്ധ്യമായത്. ബുക്ക് ചെയ്ത വ്യക്തി ഇൻഷൂറൻസ് തുകയുടെ കാര്യം വ്യക്തമാക്കാൻ ചില സംശയങ്ങൾ ചോദിച്ചതോ ടെയാണ് സൈറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്. നൽകിയ ദർശനത്തിനുള്ള ടിക്കറ്റും വ്യാജമാണെന്നാണ് കണ്ടെത്തൽ.
Comments