സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങളും ഞങ്ങൾ പരിഹരിക്കും; ബുർഖയും ഹിജാബും ധരിക്കാതെ വെളിയിലിറങ്ങിപ്പോകരുത്; വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകളുമായി താലിബാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങളും ഞങ്ങൾ പരിഹരിക്കും; ബുർഖയും ഹിജാബും ധരിക്കാതെ വെളിയിലിറങ്ങിപ്പോകരുത്; വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകളുമായി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 02:57 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് താലിബാൻ ഭീകരർ. അഫ്ഗാൻ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാൻ പറഞ്ഞു. ‘അന്താരാഷ്‌ട്ര വനിതാദിനം എല്ലാ സ്ത്രീകൾക്കും ശുഭകരമായിരിക്കട്ടെ’ എന്ന് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അബ്ദുൾ ഖഹർ ബൽഖി ട്വീറ്റ് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ നീണ്ടുനിൽക്കുന്ന യുദ്ധം സ്ത്രീകൾക്ക് അങ്ങേയറ്റം ദോഷകരമാണ്. അഫ്ഗാൻ സ്ത്രീകളുടെ ദുരവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനും പരിഹരിക്കുന്നതിനും താലിബാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഇസ്ലാമിന്റെയും നമ്മുടെ അംഗീകൃത പാരമ്പര്യങ്ങളുടെയും വെളിച്ചത്തിൽ മാന്യവും പ്രയോജനപ്രദവുമായ ജീവിതത്തിനുള്ള സൗകര്യങ്ങൾ സ്ത്രീകൾക്ക് ഒരുക്കുമെന്നും താലിബാൻ പറഞ്ഞു.

May the #8thMarch #InternationalWomensDay be auspicious for all women. pic.twitter.com/nXNGAXCPEm

— Abdul Qahar Balkhi (@QaharBalkhi) March 8, 2022

അഫ്ഗാനിൽ സ്ത്രീകൾ ശരിയത്ത് നിയമങ്ങൾ പാലിക്കണമെന്ന ആഹ്വാനം അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർ നടത്തിയിരുന്നു. ശരീഅത്ത് നിയമത്തെക്കുറിച്ച് താലിബാന് സ്വന്തം വ്യാഖ്യാനവുമുണ്ട്. മുൻപ് താലിബാൻ നടപ്പിലാക്കിയ ശരീഅത്ത് നിയമങ്ങൾ സ്ത്രീകൾക്ക് സ്വാതന്ത്യം പൂർണ്ണമായും നിഷേധിക്കുന്ന രീതിയിലുള്ളവയായിരുന്നു. ബൂർഖയും ഹിജാബും ധരിക്കാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പാണ് താലിബാൻ ഭീകരർ അഫ്ഗാൻ സ്ത്രീകൾക്ക് നൽകിയത്. സ്ത്രീ വിരുദ്ധതയിലൂന്നിയ താലിബാന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഇപ്പോഴുള്ള ഈ ആശംസ എന്ത് പ്രഹസനമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതികരണം.

1996-2001 ഭരണ കാലത്ത് സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും താലിബാൻ നൽകിയിരുന്നില്ല. അതുപോലെ തന്നെ ജോലി ചെയ്യാനും അവർക്ക് അനുമതിയുണ്ടായിരുന്നില്ല. സ്ത്രീകൾ കമ്പിളി പുതയ്‌ക്കുന്ന പോലെ ശരീരം മറയ്‌ക്കണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും അഫ്ഗാനിൽ നിലവിലുണ്ട്. സ്ത്രീകൾക്ക് മാർക്കറ്റിൽ പോകാൻ പോലും പുരുഷന്മാർ ഒപ്പം ഉണ്ടാകണമെന്ന താലിബാന്റെ നിയമവും ശരീഅത്തിന്റെ ഭാഗമാണ്. മുൻപ് സുഹൃത്തുക്കളുമായി ഒത്തുചേരാതിരിക്കാനായി താലിബാൻ സ്ത്രീകളെ വീട്ടുതടങ്കലിലാക്കിയിരുന്നു.

12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളുമായോ കുടുംബത്തിൽ അല്ലാത്ത പുരുഷന്മാരുമായോ സ്ത്രീകൾക്ക് ഇടപെടാൻ അനുവാദമില്ല. സ്ത്രീകൾക്ക് താലിബാൻ ഭരിക്കുന്ന രാജ്യത്ത് വിദ്യാഭ്യാസം ലഭിക്കുമെങ്കിലും ആൺകുട്ടികളോ പുരുഷന്മാരോ പഠിക്കുന്ന ഒരു സാധാരണ സ്‌കൂളിലോ കോളേജിലോ മദ്രസകളിലോ പോകാൻ സ്ത്രീകൾക്ക് അവകാശമില്ല . മുൻ ഭരണകാലത്ത് താലിബാൻ സ്ത്രീകൾ നഖം പോളിഷ് ഉൾപ്പെടെയുള്ള മേക്കപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഒരു സ്ത്രീ ശരീഅത്ത് നിയമം ലംഘിച്ചാൽ പൊതു മധ്യത്തിൽ ചാട്ടവാറടി, കല്ലെറിയൽ എന്നിവയാണ് ശിക്ഷ. ഇത്തരം ദുരാചാരങ്ങൾ നിലനിൽക്കുമ്പോഴാണ് സ്ത്രീകൾക്ക് ആശംസകൾ നേർന്ന് താലിബാൻ എത്തിയിരിക്കുന്നത്.

Tags: TalibanINTERNATIONAL WOMEN'S DAY
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies