നാസിപ്പടയുടെ കണ്ണുവെട്ടിച്ച് ഒന്‍പതുപേരെ രക്ഷപ്പെടുത്തിയ ഹെലിന്‍ പെഡോസ്‌കി; രണ്ടാംലോകമഹായുദ്ധകാലത്തെ ധീരയായ ഫ്രഞ്ച് വനിതയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാസിപ്പടയുടെ കണ്ണുവെട്ടിച്ച് ഒന്‍പതുപേരെ രക്ഷപ്പെടുത്തിയ ഹെലിന്‍ പെഡോസ്‌കി; രണ്ടാംലോകമഹായുദ്ധകാലത്തെ ധീരയായ ഫ്രഞ്ച് വനിതയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 07:26 pm IST
FacebookTwitterWhatsAppTelegram

ഇതൊരു മുത്തശ്ശിക്കഥയല്ല, എന്നാല്‍ ഒരു മുത്തശ്ശി പറഞ്ഞ അനുഭവ കഥയാണ്. രണ്ടാംലോകമഹായുദ്ധത്തില്‍ ഹിറ്റ്ലറുടെ നാസിപ്പടയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഒന്‍പതു വനിതകളുടെയും അവരെ നയിച്ച ഫ്രഞ്ച് യുവതിയുടെയും കഥ. ഹെലിന്‍ പോഡലിയാസ്‌കി എന്ന യുവതിയാണ് നാസികള്‍ക്കെതിരെ പോരാട്ടം നയിച്ചത്. നാസിപ്പട സ്ത്രീകളോട് കാണിച്ച കൊടുംക്രൂരതയുടെ സാക്ഷ്യമായിരുന്നു അവരുടെ ജീവിതം. തടവറയില്‍നിന്നും രക്ഷപ്പെട്ട അതിജീവനത്തിന്റെ കഥയാണ് ഹെലിന്റെത്. പോരാളികളായ വനിതകള്‍ എക്കാലത്തെയും ജ്വലിക്കുന്ന ഓര്‍മകളാണ്. കാലത്തിനും ദേശത്തിനും അപ്പുറം അതിരുകളില്ലാതെ അവര്‍ മനസ്സുകളില്‍ കുടിയേറും. ഹെലിന്റെ ജീവിതം അതാണ് നമ്മോട് പറയുന്നത്.

രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനനാളുകളായിരുന്നു അത്. ഫ്രാന്‍സിന്റെ എല്ലാ പ്രതിരോധങ്ങളെയും തകര്‍ക്കാന്‍ ജര്‍മ്മനിയിലെ നാസികള്‍ നിരന്തര ശ്രമം നടത്തിക്കൊണ്ടിരുന്നു. ഈ സമയത്ത് നമ്മുടെ കഥാനായിക ഹെലിന്‍ പോഡലിയാസ്‌കി ഏജന്റ് ഡി ലെയ്സണായി ജോലി ചെയ്യുകയായിരുന്നു. ജര്‍മ്മന്‍ ഉള്‍പ്പെടെ അഞ്ച് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന ഹെലിന്‍ ഒരു എഞ്ചിനീയറായിരുന്നു. ജര്‍മ്മന്‍ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 1944 ല്‍ ഹെലിന്‍ തടവിലായി.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഹെലിന്‍ പോഡ്ലിയാസ്‌കിക്ക് 24 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഹെലിനോടൊപ്പം ഈ സമയത്ത് അറസ്റ്റിലായവരില്‍ മറ്റ് എട്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. സുഹൃത്തായ സുഡാന്‍ മൗഡറ്റായിരുന്നു അതില്‍ ഒരാള്‍. ഫ്രഞ്ച് യുവാക്കളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റത്തിനായണ് മൗഡറ്റ അറസ്റ്റിലാകുന്നത്. പാരീസ് മേഖലയിലെ ഏജന്റുമാരുടെ ചുമതലയുള്ള നിക്കോള്‍ ക്ലാരന്‍സ് ആയിരുന്നു തടവിലായ മറ്റൊരു വനിത. ജാക്വലിന്‍, മോഡലോണ്‍, ഗില്ലെമെറ്റ്, റെനീ ലെബോണ്‍ , ജോസെഫിന്‍, മാര്‍സെയില്‍, ഗുയിഗുയി എന്നിവരായിരുന്നു മറ്റുള്ളവര്‍. ഒന്‍പത് പേരെയും വടക്കന്‍ ജര്‍മ്മനിയിലെ സ്ത്രീകള്‍ക്കായുള്ള തടങ്കല്‍ പാളയത്തിലേക്ക് മാറ്റി. ഇവിടെ വച്ചാണ് 9 യുവതികളും ശക്തമായ സൗഹൃദം സ്ഥാപിച്ചത്.

ക്യാമ്പിലെ അവസ്ഥ ഭയാനകമായിരുന്നുവെന്ന് ഹെലിന്‍പോഡ് ഓര്‍ക്കുന്നു. അവരെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും നഗ്‌നരാക്കുകയും മഞ്ഞുമൂടിയ മേഖലയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സൗഹൃദത്തിന്റെ ശൃംഖല സൃഷ്ടിച്ചാണ് അവര്‍ ക്യാംപില്‍ അതിജീവിച്ചത്. വിശപ്പ് വേദനാജനകമായിരുന്നു, പിന്നീട് നാസികള്‍ ക്യാമ്പ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചു, പട്ടിണികിടന്നുക്ഷീണിച്ച 5,000 സ്ത്രീകളെ കിഴക്ക് ജര്‍മ്മന്‍ ഗ്രാമപ്രദേശങ്ങളിലേക്ക് നയിച്ചു. അത് സ്ത്രീകളുടെ മരണമാര്‍ച്ച് ആയിരുന്നു.

ഒന്നുകില്‍ രക്ഷപ്പെടണം അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെടുകയോ പട്ടിണി കിടന്ന് മരിക്കുകയോ ചെയ്യും. അതിനാല്‍ രക്ഷപ്പെടാന്‍ അവര്‍ ഒരു ഉപായം കണ്ടെത്തി. പോകുന്ന വഴിയില്‍ ശവക്കൂമ്പാരങ്ങളുടെ കുഴികള്‍ ധാരാളമുണ്ടായിരുന്നു. ശവക്കൂമ്പാരം നിറഞ്ഞ കുഴിയില്‍ അവര്‍ കിടന്നതിനാല്‍ മൃതശരീരങ്ങളെന്ന് കരുതി അവരെ ആരും അവരെ ഗൗനിച്ചില്ല.
രക്ഷപ്പെടാന്‍ പിന്നീടവര്‍ അമേരിക്കന്‍ സൈനികരുടെ സഹായം തേടുകയായിരുന്നു. ദീര്‍ഘ നാള്‍ തടവില്‍ കൊടിയ പീഡനം ഏല്‍ക്കേണ്ടിവന്നതിനാല്‍ പലരും കടുത്ത രോഗ ബാധിതരായിരുന്നു.

അതിനാല്‍ തന്നെ ശാരീരിക പ്രശ്നങ്ങള്‍ കാരണം അഞ്ചോ, ആറോ കിലോമീറ്റര്‍ മാത്രമേ ഇവര്‍ക്ക് ഒരു ദിവസം സഞ്ചരിക്കാനായുളളൂ. വഴികളില്‍ നാസിപ്പടയുടെ സാന്നിധ്യം ഏതു സമയവും ഉണ്ടായേക്കാം. ഭീതിയോടെയായിരുന്നു അവര്‍ ഓരോ ചുവടുകളും മുന്നോട്ടുവെച്ചത്. അമേരിക്കന്‍ സൈന്യം നിലയുറപ്പിച്ചിരുന്ന മുള്‍ഡെ നദിയുടെ മറുകരയെത്തുക എന്നതായിരുന്നു അവരുടെ അവസാന കടമ്പ. അതത്ര എളുപ്പമായിരുന്നില്ല. സ്വാതന്ത്ര്യ തൃഷ്ണയില്‍ അവശതകള്‍ എല്ലാം മറന്ന് അവര്‍ 9 പേരും മറുകരയെത്തി. മുള്‍ഡെ നദിയുടെ മറുകരയെത്തിയ അവര്‍ക്ക് അമേരിക്കന്‍ സേന സുരക്ഷ ഉറപ്പുനല്‍കി. അങ്ങനെയവര്‍ രക്ഷപ്പെട്ട് സ്വദേശത്ത് എത്തി. യുദ്ധാനന്തരജീവിതം സ്ത്രീകളെ സംബന്ധിച്ച് വലിയ പ്രയാസമായിരുന്നു. യുവത്വം തടങ്കല്‍പാളയത്തില്‍ കഠിനജീവിതം നയിച്ച അവര്‍ക്ക് പില്‍ക്കാലത്ത് ഏകാന്തതയും അരക്ഷിതത്വവും അനുഭവപ്പെട്ടു.

സംഭവബഹുലമായ ജീവിതം നയിച്ച ഹെലിന്‍ 2012-ല്‍ അന്തരിച്ചു. അതിനും പത്തുവര്‍ഷം മുന്‍പ് തന്റെ ബന്ധുവായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഗ്വേന്‍ സ്‌ട്രോസുമായി പങ്കുവച്ച വിവരങ്ങളിലൂടെയാണ് നാസിക്കാലത്ത് സ്ത്രീകള്‍ അനുഭവിച്ച ദുരന്തജീവിതവും അവരില്‍ ഒന്‍പതുപേര്‍ രക്ഷപ്പെട്ട കഥയും പുറംലോക മറിഞ്ഞത്.

 

Tags: germanyWOMAN DAY
ShareTweetSendShare

More News from this section

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

Latest News

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies