ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നു, വിറളിപിടിച്ച് ചൈന; യുക്രെയ്ൻ യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഷീ ജിൻപിങ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നു, വിറളിപിടിച്ച് ചൈന; യുക്രെയ്ൻ യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഷീ ജിൻപിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 10:22 pm IST
Facebook
Twitter
WhatsAppTelegram

ബീജിങ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന. ജർമ്മൻ ചാൻസലർ ഒലാഫ് സ്‌കോൾസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ വെർച്വൽ ചർച്ചയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

നിലവിലെ സാഹചര്യം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജിൻപിങ് അഭിപ്രായപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. ഫ്രാൻസും ജർമ്മനിയും യൂറോപ്യൻ യൂണിയനുമായും ഇക്കാര്യത്തിൽ ആശയവിനിമയം തുടരുന്നുണ്ടെന്നും അന്താരാഷ്‌ട്ര സമൂഹത്തിന് വേണ്ടി ചൈന ഒരുമിച്ച് നിൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ആരുടെയും താൽപര്യത്തിന് വിധേയമായിട്ടല്ല പൊതുവായ താൽപര്യം മുൻനിർത്തിയുളള ചർച്ചകളാണ് ലക്ഷ്യമിടുന്നതെന്നും ഷീ ജിൻപിങ് വ്യക്തമാക്കി.

റഷ്യയ്‌ക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെയും ഷീ ജിൻപിങ് അപലപിച്ചു. ഉപരോധം ആഗോള സാമ്പത്തിക മേഖലയെ കൂടുതൽ മന്ദഗതിയിലാക്കുമെന്നും കൊറോണയിൽ തകർന്ന സാമ്പത്തിക മേഖലയ്‌ക്ക് ഇത് ഇരട്ടി പ്രഹരമാകുമെന്നും ഷീ ജിൻപിങ് അഭിപ്രായപ്പെട്ടതായി പ്രസ്താവനയിൽ പറഞ്ഞു.

യുക്രെയ്‌നിൽ നടക്കുന്ന റഷ്യൻ ഇടപെടലിനെ അധിനിവേശമെന്ന് വിശേഷിപ്പിക്കാൻ പോലും ചൈന ഇതുവരെ തയ്യാറായിട്ടില്ല. അന്താരാഷ്‌ട്ര തലത്തിൽ ഇത് ഏറെ വിമർശനങ്ങൾക്ക് ഇടവരുത്തുകയും ചെയ്തിരുന്നു. നാറ്റോയെ വിപുലപ്പെടുത്താനുളള താൽപര്യമാണ് സംഘർഷത്തിന് കാരണമെന്നാണ് ചൈനയുടെ ആരോപണം.

അതിനിടെ ആഗോളതലത്തിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന സ്വീകാര്യതയും ചൈനയെ വിറളി പിടിപ്പിക്കുകയാണ്. ഇന്ത്യ വിഷയത്തിൽ ഇടപെടണമെന്ന് യുക്രെയ്ൻ ഉന്നത നേതൃത്വം പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകൾക്കും വലിയ പ്രശംസയാണ് ലോകരാജ്യങ്ങളിൽ നിന്ന് ലഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വ്‌ലോഡിമർ സെലൻസ്‌കിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

Tags: Narendra Modixi jinpingRussia Ukraine ConflictChinese president
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies