ഇസ്ലാമിക് ഭീകരവാദം എന്ന വാക്ക് ഉപയോഗിക്കരുത് , ഹിന്ദു ഭീകരത ഉപയോഗിക്കാമെന്ന് ഒടിടി മേധാവി : കശ്മീരിൽ കൂട്ടക്കൊല നടത്തിയത് ഹിന്ദുക്കളല്ലെന്ന് വിവേക് അഗ്നിഹോത്രി , ഒടിടി ഓഫർ നിരസിച്ചു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിക് ഭീകരവാദം എന്ന വാക്ക് ഉപയോഗിക്കരുത് , ഹിന്ദു ഭീകരത ഉപയോഗിക്കാമെന്ന് ഒടിടി മേധാവി : കശ്മീരിൽ കൂട്ടക്കൊല നടത്തിയത് ഹിന്ദുക്കളല്ലെന്ന് വിവേക് അഗ്നിഹോത്രി , ഒടിടി ഓഫർ നിരസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 05:45 pm IST
FacebookTwitterWhatsAppTelegram

മുംബൈ ; ചില പ്രത്യയശാസ്ത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളെ പ്രതികൂലമായി സ്വാധീനിക്കുന്നുവെന്ന് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ കാട്ടുന്ന ‘ദി കശ്മീർ ഫയൽസ്’ മാർച്ച് 11 ന് തിയേറ്ററുകളിൽ എത്തും. ജമ്മുവിലും ഡൽഹിയിലും ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയത് പ്രേക്ഷകരെ വികാരഭരിതരാക്കി. കശ്മീരി ഹിന്ദുക്കൾക്ക് ഒരിക്കൽ നേരിടേണ്ടി വന്ന വേദന സമൂഹത്തിന് ആഴത്തിൽ അനുഭവപ്പെട്ടു.

ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിവേക് ​​അഗ്നിഹോത്രി, സിനിമ നിർമ്മിക്കുന്ന സമയത്ത് തന്റെ ടീം നേരിട്ട വെല്ലുവിളികളെക്കുറിച്ചും സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് നേരിട്ട പ്രതിസന്ധികളെ കുറിച്ചും തുറന്ന് സംസാരിച്ചു. ചില പ്രത്യയശാസ്ത്രങ്ങളുടെ നിയന്ത്രിത ചട്ടക്കൂടിനുള്ളിലാണ് മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒടിടിയിൽ സിനിമ റിലീസ് ചെയ്യാൻ ഒരു പ്ലാറ്റ്ഫോം തന്നെ സമീപിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒടിടി കമ്പനികളുടെ തലവൻ വളരെ നല്ലൊരു വിലയ്‌ക്ക് ചിത്രം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചു. താൻ ഒരു സാധാരണ വാണിജ്യ ചിന്താഗതിയുള്ള ചലച്ചിത്ര നിർമ്മാതാവാണെങ്കിൽ, അവിടെ തന്നെ കരാർ ഒപ്പിടുമായിരുന്നു. എന്നാൽ ഒടിടി മേധാവിയുടെ ചില ചോദ്യങ്ങൾ മറ്റൊരു തരത്തിലായിരുന്നു . സിനിമയിൽ പറയുന്ന തീവ്രവാദത്തിന് എന്തെങ്കിലും പ്രത്യേക വിശേഷണം ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആ മേധാവി തുറന്ന് ചോദിച്ചപ്പോൾ താൻ ​​ഞെട്ടിയെന്നും വിവേക് അഗ്നിഹോത്രി പറയുന്നു . “ഞങ്ങളുടെ ഒരു സിനിമയിലും ‘ഇസ്ലാമിക ഭീകരത’ എന്ന പദം ഉപയോഗിക്കുന്നില്ലെന്ന് ഞങ്ങൾക്ക് ആഗോള നയമുണ്ട്. നിങ്ങളും അത് ഉപയോഗിക്കുന്നില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. “ ഒടിടി മേധാവി വാക്കുകൾ ഇങ്ങനെ ആയിരുന്നു.

എന്നാൽ “ഇതെങ്ങനെ സാധ്യമാകും? ഇസ്‌ലാം സ്വീകരിക്കുക, താഴ്‌വര വിടുക അല്ലെങ്കിൽ മരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ കശ്മീരിൽ ഉയരുമ്പോൾ അത് ഇസ്ലാമിക ഭീകരത മാത്രമായിരുന്നുവെന്ന് വിവേക് മറുപടി നൽകി . രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് താഴ്‌വര വിട്ടുപോകാൻ പ്രേരിപ്പിക്കുന്നത് മാത്രമായിരുന്നില്ല അത്. ദീപാവലി പോലൊരു ഉത്സവം ആഘോഷിക്കാൻ പോലുമായില്ല .

ഇസ്‌ലാമിക ഭീകരത’ ഉപയോഗിക്കാതെ ഈ സിനിമ നിർമ്മിക്കുന്നത് നാസികളെയും ജർമ്മനിയെയും ഹിറ്റ്‌ലറെയും പരാമർശിക്കാതെ ജൂത വംശഹത്യയെക്കുറിച്ച് സിനിമയെടുക്കുന്നതിന് തുല്യമാകുമെന്ന് ഒടിടി പ്ലാറ്റ്‌ഫോം മേധാവിയോട് പറഞ്ഞതായി വിവേക് ​​പറയുന്നു. മുസ്ലീങ്ങളും കൊല്ലപ്പെട്ടുവെന്നാണ് ഇതിനു മറുപടിയായി ഒടിടി കമ്പനിയുടെ മേധാവി തന്നോട് പറഞ്ഞത് . പിന്നെ ഹിന്ദു തീവ്രവാദം എന്ന വാക്കും ഉപയോഗിക്കണം. മുസ്ലീങ്ങളെ കൊന്നത് ഹിന്ദു തീവ്രവാദികളല്ലെന്നും വിവേക് മറുപടി നൽകി .

അനുപമ ചോപ്രയെപ്പോലുള്ള ചലച്ചിത്ര നിരൂപകർ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അത് ഡീഗ്രേഡിംഗ് ചെയ്യുന്നതായി തോന്നുവെന്നും അദ്ദേഹം പറയുന്നു . ചില ആളുകൾ ഇതിന്റെ റിലീസ് നിർത്തിവയ്‌ക്കാൻ ആഗ്രഹിക്കുന്നതിനാൽ സിനിമ നിയമപരമായ പ്രശ്‌നങ്ങളിലും അകപ്പെട്ടിട്ടുണ്ട്.സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ ഒറ്റപ്പെടലിനുമപ്പുറം തന്റെ പ്രേക്ഷകരിൽ വിശ്വാസമുള്ളതുകൊണ്ടാണ് താൻ കാശ്മീർ ഫയൽസ് നിർമ്മിച്ചതെന്നും വിവേക് ​​അഗ്നിഹോത്രി പറഞ്ഞു.

Tags: vivek agnihothrikashimir files
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies