പാറ്റ്ന : ബിഹാറിൽ അക്രമം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ. റോഡ് നിർമ്മാണത്തിനായി കൊണ്ടുവന്ന പൊക്ലെയ്ന് തീയിട്ടു. ഗയ ജില്ലയിലെ പിപ്പർവാർ ഗ്രാമത്തിന് സമീപമാണ് സംഭവം.
ഉച്ചയോടെയായിരുന്നു സംഭവം. പണികൾ നിർത്തിവെച്ച് തൊഴിലാളികൾ വിശ്രമിക്കുന്നതിനിടെയാണ് കമ്യൂണിസ്റ്റ് ഭീകരർ പൊക്ലെയ്ന് തീയിട്ടത്. ശബ്ദം കേട്ട് എഴുന്നേറ്റ തൊഴിലാളികൾ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസും അഗ്നിശമന സേനയും എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും വാഹനം കത്തിനശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വർഷങ്ങൾക്ക് മുൻപും ഇവിടെ സമാന രീതിയിൽ വാഹനങ്ങൾക്ക് തീയിട്ടിട്ടുണ്ട്.
Comments