അന്ന് ചിദംബരം പറഞ്ഞു 'ഗോവയിൽ ജയിക്കുന്നവർ കേന്ദ്രത്തിൽ അധികാരം പിടിക്കും'; നേതാവിന്റെ വാക്കുകൾ അറംപറ്റുമോയെന്ന് ഭയത്തിൽ കോൺഗ്രസ് പ്രവർത്തകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് ചിദംബരം പറഞ്ഞു ‘ഗോവയിൽ ജയിക്കുന്നവർ കേന്ദ്രത്തിൽ അധികാരം പിടിക്കും’; നേതാവിന്റെ വാക്കുകൾ അറംപറ്റുമോയെന്ന് ഭയത്തിൽ കോൺഗ്രസ് പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 07:40 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഗോവയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിച്ച് ചിദംബരം പറഞ്ഞത് തിരിച്ചടിയാകുന്നു. അന്ന് പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം നടത്തിയ പ്രസംഗമാണ് വീണ്ടും ചർച്ചയാകുന്നത്. കേന്ദ്രത്തിൽ അധികാരം പിടിക്കണമെങ്കിൽ ഗോവയിൽ ജയിക്കണമെന്നാണ് സംസ്ഥാനത്ത് പാർട്ടിയുടെ ചുമതലയുളള ചിദംബരം പറഞ്ഞത്.

പാർട്ടിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്ത ചിദംബരം പ്രവർത്തകരെ ആവേശം കൊളളിക്കാനാണ് ഇങ്ങനെ പ്രസംഗിച്ചത്. ചിദംബരത്തിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു. ‘ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കാര്യം പറയട്ടെ, ഗോവ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിക്കും. 2007ൽ ഗോവയിൽ കോൺഗ്രസ് ജയിച്ചു. അതിനു ശേഷം നടന്ന 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു.

2012ൽ കോൺഗ്രസ് ഗോവയിൽ പരാജയപ്പെട്ടു. പിന്നാലെ 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. 2017ൽ ഗോവയിൽ വീണ്ടും പരാജയപ്പെട്ടു, 2019ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയപ്പെട്ടു. 2022ൽ ഗോവയിൽ ജയിച്ചാൽ 2024ൽ കേന്ദ്രത്തിൽ കോൺഗ്രിന് ഭരണം പിടിക്കാനാവുമെന്നും ചിദംബരം വ്യക്തമാക്കി. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഗോവയിൽ ബിജെപി ഭരണം ഉറപ്പാക്കിയതോടെ ചിദംബരത്തിന്റെ വാദങ്ങൾ തിരിച്ചടിയാവുകയാണ്. ചിദംബരത്തിന്റെ വാദങ്ങൾ ശരിവച്ചാൽ ഗോവയിൽ ഭരണം ഉറപ്പിച്ച ബിജെപി തന്നെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തും. ഗോവയിൽ 20 സീറ്റ് നേടിയാണ് ബിജെപി തുടർഭരണം ഉറപ്പിച്ചത്.

എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ ഗോവയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കിയിരുന്നു. വ്യാഴാഴ്ച തന്നെ ഗവർണറുമായുളള കൂടിക്കാഴ്ചയ്‌ക്ക് അനുമതി തേടിയതായി കർണാടക പിസിസി അദ്ധ്യക്ഷനും ഗോവയിലെ സർക്കാർ രൂപീകരണ നീക്കങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുമുളള ഡി.കെ ശിവകുമാർ പറഞ്ഞിരുന്നു. മഡ്ഗാവിലെ റിസോർട്ടിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പാർപ്പിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം മറ്റ് മുന്നണികളിലേക്കും പാർട്ടികളിലേക്കും പോകുന്നത് തടയാനാണ് പാർട്ടി ഈ നടപടി സ്വീകരിച്ചത്. എന്നാൽ ഭരണം പിടിക്കാൻ കഴിയാതായതോടെ നിരാശയിലാണ് കോൺഗ്രസ് നേതൃത്വവും പാർട്ടി പ്രവർത്തകരും.

ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുമായും കോൺഗ്രസ് കൂടിയാലോചന നടത്തിയിരുന്നു. പി ചിദംബരത്തിന്റെ നേതൃത്വത്തിലാണ് മഡ്ഗാവിലെ ഹോട്ടലിൽ ചർച്ചകൾ നടത്തിയത്. ഭരണത്തിനായി 21 സീറ്റുകൾ തികയ്‌ക്കാൻ എഎപിയുമായും തൃണമൂൽ കോൺഗ്രസുമായും നീക്കുപോക്കിന് തയ്യാറാണെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

Tags: panajiP ChidambaramGOA 2022
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies