ഇത് കിയ മാജിക്; വെറും 60 ദിവസം കൊണ്ട് അരലക്ഷം ബുക്കിംഗ് കടന്ന് കാരൻസ്; ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വകഭേദങ്ങൾക്ക് ആവശ്യക്കാരെറേ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് കിയ മാജിക്; വെറും 60 ദിവസം കൊണ്ട് അരലക്ഷം ബുക്കിംഗ് കടന്ന് കാരൻസ്; ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വകഭേദങ്ങൾക്ക് ആവശ്യക്കാരെറേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 11:31 am IST
FacebookTwitterWhatsAppTelegram

മുംബൈ: ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ അടുത്തിടെയാണ് പുതിയ കാരൻസ് എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചത്. വാഹനത്തിന്റെ ബുക്കിംഗ് 2022 ദനുവരി 14നാണ് കമ്പനി ആരംഭിച്ചത്. ബുക്കിംഗ് തുടങ്ങി രണ്ട് മാസത്തിനുള്ളിൽ തന്നെ അരലക്ഷം ബുക്കിംഗാണ് വാഹനത്തിന് ലഭിച്ചത്. പുതിയ കാരൻസിന്റെ ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വകഭേദങ്ങൾക്കാണ് ഏറെ ആവശ്യക്കാർ.

8.99 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. കിയ മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ വാഹനമാണ് കാരൻസ്. 6,7 സീറ്റ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വെരിയന്റുകളിലാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്.

മാരുതി എർട്ടിഗ, എക്സ്എൽ6, ഹ്യുണ്ടായി അൽക്കാസർ എന്നിവയേക്കാൾ വലുപ്പമുണ്ട് കിയ കാരൻസിന്. എംപിവി സെഗ്മെന്റിൽ കാരൻസ് പുത്തൻ ചരിത്രം കുറിക്കുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. 1164 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്പെയ്സ്. കൊറോണ മഹാമാരിയും മറ്റു വായൂജന്യരോഗങ്ങൾ പകരുന്ന സാഹചര്യവും കണക്കിലെടുത്ത് വൈറസ്, ബാക്ടീരിയ പ്രോടെക്ഷനും, സ്മാർട്ട് എയർ പ്യൂരിഫയർ സിസ്റ്റവും വാഹനത്തിന് നൽകിയിട്ടുണ്ട്.

സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎല്ലുകളും, ഡിജിറ്റൽ റേഡിയേറ്റർ ഗ്രില്ലും ഉള്ള ക്രൗൺ ജ്വൽ എൽഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തിനെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു. സൺറൂഫ്, രണ്ടാമത്തെയും മൂന്നാമത്തെയും വരി യാത്രക്കാർക്കായി പ്രത്യേക എസി വെന്റുകൾ, ഇലക്ട്രിക് ഡബിൾ ഫോൾഡിംഗ് രണ്ടാം നിര സീറ്റുകൾ, ഓട്ടോമാറ്റിക് എസി, 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ സിസ്റ്റം, കണക്റ്റഡ് കാർ ടെക്നോളജി, 12.5 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയ്ഡ് ഓട്ടോ& ആപ്പിൾ കാർപ്ലേ, മൾട്ടിപ്പിൾ ഡ്രൈവിംഗ് മോഡുകൾ, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും കാരൻസിന്റെ സവിശേഷതകളാണ്.

ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഹിൽ-സ്റ്റാർട്ട് കൺട്രോൾ, ഡൗൺഹിൽ-ബ്രേക്ക് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് കാരൻസിന്റെ സുരക്ഷാ ഫീച്ചറുകൾ. കൂടാതെ, 66 ഫീച്ചറുകൾ ഉൾപ്പെടുന്ന കിയ കാർ കണക്റ്റും വാഹനത്തിന്റെ സവിശേഷതകളിൽ ഒന്നാണ്.

ഒരു ഡീസൽ, രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ 113 ബിഎച്പി കരുത്തും, 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിക്കും. രണ്ടാമത്തെ 1.4 ലിറ്റർ പെട്രോൾ എഞ്ചിൻ 138 ബിഎച്പി കരുത്തും, 242 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഏഴ് സ്പീഡ് ഡിസിടി ട്രാൻസ്മിഷനും വാഹനത്തിന് ലഭിക്കും.

ഡീസൽ എഞ്ചിന്റെ കാര്യമെടുത്താൽ, 1.5 ലിറ്റർ എഞ്ചിന് 113 ബിഎച്പി കരുത്തും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ കിയ ഇതിന് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിൻ-ഗിയർബോക്സ് കോമ്പിനേഷനുകൾ സെൽറ്റോസിൽ നൽകിയിരിക്കുന്നതിന് സമാനമാണ്.

Tags: Kia CarensBOOKINGS
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies