തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുചക്ര വാഹനങ്ങളുടെ മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചു. രണ്ട് ലക്ഷം വരെയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനമാണ് വർദ്ധിപ്പിച്ചത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം സംസ്ഥാന ബജറ്റിൽ അറിയിച്ചത്.
ഇതിലൂടെ പത്ത് കോടി അധിക വരുമാനമാണുണ്ടാകുക. മോട്ടോർ വാഹന നികുതി കുടിശ്ശിക അടച്ചുതീർക്കൽ തുടരും. കൂടാതെ, പഴയ വാഹനങ്ങൾക്ക് ഹരിത നികുതി 50 ശതമാനമായി കൂട്ടി. കൂടാതെ, മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള മുച്ചക്ര വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, മറ്റ് ഡീസൽ വാഹനങ്ങൾ എന്നിവയ്ക്കും ഹരിത നികുതി ചുമത്തും. കാരവൻ വാഹനങ്ങളുടെ നികുതി കുറച്ചു.
Comments