പനാജി: മലയാളി താരം സഹൽ അബ്ദുൽ സമദ് നേടിയ തകർപ്പൻ ഗോളിൽ ജംഷഡ്പൂർ എഫ്‌സിയെ തകർത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണ്ണായകമായ അദ്യപാദ സെമിഫൈനൽ മത്സരത്തിലെ വിജയം ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
ആദ്യ പകുതിയിലെ 38-ാം മിനിറ്റിലാണ് സഹൽ ജംഷഡ്പൂരിന്റെ വലകുലുക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു മേധാവിത്വം. ഗോൾ നേടാൻ സാധിച്ചില്ലെങ്കിലും മഞ്ഞപ്പടയുടെ സൂപ്പർ താരം ലൂണയും മികച്ച ഫോമിൽ തന്നെയായിരുന്നു. ലൂണയുടെ മികച്ച ഷോട്ടുകൾ പലതവണ ജംഷഡ്പൂർ പോസ്റ്റിൽ ഭീതി വിതച്ചു.
Comments