ചതിമണത്ത വഴിയിലെ ചരിത്രപുരുഷന് ആത്മാവ് മാത്രമല്ല, ഇനി ശരീരവും: കരിന്തണ്ടന് ലക്കിടിയിൽ ഇന്ന് പൂർണകായ ശിൽപമുയരുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചതിമണത്ത വഴിയിലെ ചരിത്രപുരുഷന് ആത്മാവ് മാത്രമല്ല, ഇനി ശരീരവും: കരിന്തണ്ടന് ലക്കിടിയിൽ ഇന്ന് പൂർണകായ ശിൽപമുയരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 07:16 am IST
FacebookTwitterWhatsAppTelegram

കൊച്ചി:ചുരംവെട്ടിയ കരിന്തണ്ടന്റെ തലവെട്ടിയ ചോരമണക്കുന്ന ചരിത്രവഴിയിൽ കരിന്തണ്ടന്റെ പൂർണകായ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും. ചുരംനിർമിക്കാൻ ബ്രിട്ടീഷുകാർക്ക് വഴി കാട്ടിയായിരുന്ന കരിന്തണ്ടന്റെ പ്രതിമ കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ ഉയരുമ്പോൾ വിസ്മൃതിയിലാണ്ടുപോകാതെ ഒരു വീരചരിത്രത്തെ പുൽകുക കൂടിയാണ്.

കാട്ടുവഴിയെ വെട്ടിമാറ്റിയ വാക്കത്തിയും വഴി തെളിയിച്ച ഊന്നുവടിയും കൈയ്യിലേന്തി നെഞ്ചുറപ്പോടെ നിവർന്നു നിൽക്കുന്ന കരിന്തണ്ടന്റെ പൂർണകായ പ്രതിമ കൊച്ചി എളമക്കര ഭാസ്‌കരീയത്തിൽ ഒരുമാസം കൊണ്ട് പൂർത്തിയായി. എറണാകുളം തമ്മനം സ്വദേശിയും ശിൽപിയും ഡിജിറ്റൽ ആർട്ട് മേഖലയിലെ വിദഗ്ധനായ രമേഷ് ലക്ഷ്മണാണ് ശിൽപം നിർമ്മിച്ചത്.  താമരശേരി സ്വദേശി ആർട്ടിസ്റ്റ് അയ്യപ്പൻ തയ്യാറാക്കിയ ചിത്രത്തെ ആധാരമാക്കിയാണ് രമേശ് ശില്പ നിർമ്മാണം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയത്.  വിഗ്രഹനിർമാണത്തിന്റെ അളവ് അടിസ്ഥാനമാക്കി സപ്തതലത്തിലാണ് പത്തടി ഉയരത്തിലുള്ള ശിൽപം നിർമിച്ചത്.

ബ്രിട്ടീഷുകാർ ചതിയിൽപെടുത്തി ജീവനെടുത്ത കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചുവെന്ന് വിശ്വസിക്കുന്ന ലക്കിടി ചങ്ങലമരത്തിന് സമീപത്താണ് ശിൽപം സ്ഥാപിക്കുക. വനവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന പീപ്പിന്റെ(പീപ്പിൾസ് ആക്ഷൻ ഫോർ എജ്യുക്കേഷണൻ ആൻഡ് എക്കണോമിക് ഡവലപ്‌മെന്റ് ഓഫ് ട്രൈബൽ പ്യൂപ്പിൾ)ഡയറക്ടർ എസ്.രാമനുണ്ണിയുടെ നിർദ്ദേശപ്രകാരമാണ് ശിൽപ നിർമാണം.

ഭാരതീയ വിചാരകേന്ദ്രത്തിനു വേണ്ടി പി.പരമേശ്വരന്റെയും രാഷ്‌ട്രധർമ പരിഷത്തിനുവേണ്ടി ഛത്രപതി ശിവജിയുടെയും ശിൽപങ്ങൾ തീർക്കാനുള്ള തയ്യാറെടുപ്പിലാണ് രമേഷ് ലക്ഷ്മൺ. നിരവധി പരസ്യ സ്ഥാപനങ്ങളുടെ ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ വിഷ്വൽ മീഡിയ കോളേജ്ജുകളിൽ  ചിത്ര-ശില്പ മേഖലകളെ പരിചയപ്പെടുത്തുന്ന കലാഅദ്ധ്യാപകനാണ്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നുമാണ് എംഎഫ്എ ബിരുദം നേടിയത്.

Tags: WYNADkarinthandaninstalation
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies