സർക്കാർ രൂപീകരണം; യോഗി ഇന്ന് ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയേക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ രൂപീകരണം; യോഗി ഇന്ന് ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 08:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തുടർഭരണം ലഭിച്ച ഉത്തർപ്രദേശിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഡൽഹിയിലെത്തുന്ന അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷൻ ഉൾപ്പെടെയുളളവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

യോഗി തന്നെയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുളളതിനാൽ ഇതിൽ മാറ്റമുണ്ടാകില്ല. എന്നാൽ സത്യപ്രതിജ്ഞ ഉൾപ്പെടെയുളള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്. 37 വർഷങ്ങൾക്ക് ശേഷം യുപിയുടെ മണ്ണിൽ ചരിത്രം കുറിച്ച് ലഭിച്ച തുടർഭരണം ആഘോഷമാക്കാനാണ് ബിജെപി നേതൃത്വത്തിന്റെയും തീരുമാനം.

ലക്‌നൗവിൽ നിന്ന് ഹിന്ദോൺ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം റോഡ് മാർഗമാകും ഡൽഹിയിലേക്ക് പോകുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

മന്ത്രിസഭയുടെ രൂപവും ആരെയൊക്കെ ഉൾപ്പെടുത്തണമെന്നതും സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് നടക്കുക. ഒപ്പം രണ്ടാം യോഗി സർക്കാർ മുൻപോട്ടു വെയ്‌ക്കുന്ന അജൻഡയും ചർച്ചയാകും. വെളളിയാഴ്ച നിലവിലെ സഹമന്ത്രിമാരുമായി യോഗി ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ഗവർണറെ കണ്ട് രാജി സമർപ്പിക്കുകയും ചെയ്തു. ഹോളിക്ക് ശേഷം സത്യപ്രതിജ്ഞ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

255 സീറ്റുകൾ നേടിയാണ് ബിജെപി യുപിയിൽ വീണ്ടും അധികാരത്തിലെത്തിയത്. സഖ്യകക്ഷികളായ അപ്‌നാദളിന് 12 സീറ്റുകളും നിഷാദ് പാർട്ടിക്ക് ആറ് സീറ്റുകളും ഉണ്ട്. ഗോരഖ്പൂരിൽ നിന്ന് വിജയിച്ച യോഗിയുടെ ഭൂരിപക്ഷം 1,03,390 വോട്ടുകളായിരുന്നു.

Tags: Narendra ModiYogi AdityanathUP2022
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies