നാവിൽ മുടി വളർച്ച; സ്‌ട്രോക്കിന് പിന്നാലെ രോഗി നേരിട്ട അപൂർവ പ്രതിഭാസം; സംഭവിച്ചതിങ്ങനെ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നാവിൽ മുടി വളർച്ച; സ്‌ട്രോക്കിന് പിന്നാലെ രോഗി നേരിട്ട അപൂർവ പ്രതിഭാസം; സംഭവിച്ചതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 02:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രക്തം കട്ടപിടിക്കുന്നതിന്റെ ഭാഗമായി തലച്ചോറിലേക്കുള്ള ഓക്‌സിജനും രക്തവിതരണവും തടസപ്പെടുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. ഉടനടി വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ പോലും അപകടത്തിലാകുന്ന അവസ്ഥയാണിത്. സ്‌ട്രോക്ക് സംഭവിച്ചതിന് പിന്നാലെ രോഗിയുടെ കറുത്തു പോയ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

സ്‌ട്രോക്കിനെ അതിജീവിക്കുന്ന രോഗിക്ക് പിന്നീടുള്ള ജീവിത കാലയളവിൽ പല പ്രത്യാഘാതങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പല പരിണിതഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അപൂർവമായ ഒന്നാണ് നാവിന് സംഭവിക്കുന്ന ഈ രോമവളർച്ച.

ഇന്ത്യയിൽ തന്നെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സ്‌ട്രോക്ക് ബാധിച്ചതിന് പിന്നാലെ 50കാരനായ രോഗിയുടെ ശരീരത്തിന്റെ ഇടതുവശം തളർന്നിരുന്നു. ആഹാരം കഴിക്കാൻ സാധിക്കാതിരുന്നതിനാൽ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് രോഗിക്ക് നൽകിയിരുന്നത്. എന്നാൽ മാസങ്ങൾ ശേഷം രോഗിയുടെ നാവിൽ അസ്വാഭാവികമായ ഒന്ന് ശ്രദ്ധിക്കപ്പെട്ടു. നാവിന് മുകളിൽ രോമങ്ങൾ വളരുകയാണെന്ന് തിരിച്ചറിഞ്ഞതോടെ രോഗിയെ ത്വക്ക് രോഗവിദഗ്ധനെ കാണിച്ചു.

മഞ്ഞ നിറത്തോട് കൂടി കറുത്ത മുടി നാവിൽ രൂപപ്പെടുകയാണ് ചെയ്യുന്നത്. ലിംഗുവ വില്ലോസ നിഗ്ര എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുക. 18 മില്ലിമീറ്റർ നീളത്തിൽ വരെ ഈ മുടി വളർന്നേക്കാമെന്ന് പറയപ്പെടുന്നു.

സ്വാദ് മുകുളങ്ങൾ അടങ്ങിയ പാപ്പില്ല എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലം നാവിന്റെ ഉപരിതലത്തിലെ ചെറിയ മുഴകൾ അടഞ്ഞുപോകുമ്പോഴാണ് ഇത്തരത്തിൽ കറുത്ത രോമകൂപങ്ങൾ ഉണ്ടാകുന്നത്. കഴിക്കുന്ന ഭക്ഷണം മുടിയിൽ ചിതറിക്കിടക്കുമ്പോൾ ഇത് മഞ്ഞനിറം നൽകുന്നതിനും കാരണമാകും. ശരീരത്തെ സംബന്ധിച്ച് കാര്യമായ ദോഷമൊന്നും വരുത്തുന്നില്ലെങ്കിലും രോഗിക്ക് ഇതുമൂലം വലിയ അസ്വസ്ഥതയാണ് അനുഭവപ്പെടുക.

യീസ്റ്റും ബാക്ടീരിയയും തമ്മിൽ ഒത്തുചേരുമ്പോൾ അവ നിറവ്യത്യാസത്തിനും രോമങ്ങൾക്ക് സമാനമായ വസ്തുക്കൾ രൂപപ്പെടുന്നതിനും കാരണമാകാറുണ്ട്. ചില പാപ്പില്ലകൾ കെരാറ്റിൻ ഉത്പാദിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുടിയിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് കെരാറ്റിൻ. സ്‌ട്രോക്ക് ബാധിച്ചതിന് പിന്നാലെ രോഗിക്ക് സംഭവിച്ചതും ഇത് തന്നെയാകാമെന്നാണ് വിലയിരുത്തൽ.

പുകവലി, കൊക്കെയ്‌ന്റെ ഉപയോഗം, മദ്യപാനം, നിർജ്ജലീകരണം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ മൂലവും നാവിൽ കറുത്ത രോമങ്ങൾ രൂപപ്പെട്ടേക്കാം. ഭക്ഷണം കഴിക്കുന്നതിൽ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്ന ആളുകളിലും ഡയറ്റ് സ്വീകരിക്കുന്നവരിലും സാധാരണയായി ഇത് സംഭവിക്കാറുണ്ട്.

ഭൂരിഭാഗം കേസുകളിലും 40 വയസിന് താഴെയുള്ളവരിലാണ് കറുത്ത രോമമുള്ള നാവ് കാണപ്പെടാറുള്ളത്. 13 ശതമാനം ആളുകളിലും ഇത് സംഭവിച്ചേക്കാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ശരിയായ ചികിത്സാ രീതികളിലൂടെ രോഗത്തിന് പരിഹാരമുണ്ടാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 20 ദിവസം കൊണ്ട് രോഗശാന്തി ലഭിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്‌ട്രോക്ക് സംഭവിക്കുന്നത് മൂലം രോഗിക്ക് മറ്റ് പല പാർശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. വായിക്കാൻ, ഭക്ഷണം കഴിക്കാൻ, സംസാരിക്കാൻ എന്നിവയ്‌ക്കെല്ലാം സ്‌ട്രോക്ക് ബാധിച്ചതിന് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഓർമ്മ നഷ്ടപ്പെടുക, കാഴ്ച മങ്ങുക, മരവിപ്പ്, സംസാരം ഇടറുക, പേശി ബലഹീനമാകുക എന്നിവയും സ്‌ട്രോക്കിന്റെ പരിണിത ഫലങ്ങളാണ്.

ShareTweetSendShare

More News from this section

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies