ലങ്കാദഹനം; ചിന്നസ്വാമിയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലങ്കാദഹനം; ചിന്നസ്വാമിയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 08:32 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ, ലങ്കൻ പടയെ 238 റൺസിന് തകർത്ത് ഇന്ത്യ. 447 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക. രണ്ടാം ഇന്നിംഗ്‌സിൽ 208 റൺസിന് പുറത്തായി. ഇതോടെ, രണ്ട് ടെസ്റ്റുകളിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. നാല് വിക്കറ്റെടുത്ത ആർ അശ്വിനും. മൂന്ന് വിക്കറ്റ് നേടിയ ജയപ്രീത് ബൂംറയുമാണ് ലങ്കൻ പടയുടെ വിക്കറ്റ് കൊയ്തത്. രണ്ട് ഇന്നിംഗ്‌സിൽ നിന്നായി എട്ട് വിക്കറ്റ് ബൂംറ സ്വന്തമാക്കിയത്.

മത്സരത്തിന്റെ മൂന്നാം ദിനം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ലങ്ക കളിയാരംഭിച്ചത്. അർധ സെഞ്ച്വറി നേടിയ കുശാൽ മെൻഡിസും, ക്യാപ്റ്റൻ ദിമുത് കരുണരത്‌നയും ചേർന്ന് 97 റൺസ് നേടി. എന്നാൽ, മെൻഡിസിനെ പുറത്താക്കിയ അശ്വിൻ വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നീട് ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസും(1), ധനഞ്ജയ ഡിസിൽവയും(4) വേഗത്തിൽ മടങ്ങി. ഇതോടെ എട്ട് റൺസിനിടെ ലങ്കൻ പടയ്‌ക്ക് മൂന്ന് വിക്കറ്റാണ് നഷ്ടമായത്.

ലങ്കയ്‌ക്കായി ക്യാപ്റ്റൻ ദിമുത് കരുണരത്‌നയാണ് സെഞ്ച്വറി നേടിയത്. അഞ്ചാം വിക്കറ്റിൽ, നിരോഷൻ ഡിക്ക്‌വെല്ലയെ കൂട്ടുപിടിച്ച് കരുണരത്‌ന 55 റൺസ് നേടി. 12 റൺസ് എടുത്ത ഡിക്ക്‌വെല്ലയെ അക്ഷർ പട്ടേൽ പുറത്താക്കി. പിന്നാലെ എത്തിയ ചരിത് അസലങ്ക(5), ലസിത് എംബുൽദേനിയ(2), സുരംഗ ലക്മൽ(1) എന്നിവരും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുമടക്കി. പ്രവീൺ ജയവിക്രമ മാത്രമാണ് ലങ്കൻ പടയിൽ പുറത്താകാതെ നിന്നത്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ, 9 വിക്കറ്റിന് 303 എന്ന സ്‌കോറിൽ ഇന്ത്യ 2-ാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 എന്ന സ്‌കോറിലാണ് ലങ്കൻ പട രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചത്.

മായങ്ക് അഗർവാൾ (22), ക്യാപ്റ്റൻ രോഹിത് ശർമ (46), ഹനുമ വിഹാരി (35), വിരാട് കോഹ്ലി (13), ഋഷഭ് പന്ത് (51), ശ്രേയസ് അയ്യർ (67), രവീന്ദ്ര ജഡേജ (22), രവിചന്ദ്രൻ അശ്വിൻ (13), അക്ഷർ പട്ടേൽ (9), മുഹമ്മദ് ഷമി (16 നോട്ടൗട്ട്) എന്നിങ്ങനെയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ താരങ്ങളുടെ സ്‌കോർ. മത്സരത്തിൽ, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി തികച്ച ഇന്ത്യൻ താരമായി ഋഷഭ് പന്ത്. വെറും 28 പന്തിൽ നിന്നാണ് ഋഷഭ് പന്ത് അർധ സെഞ്ച്വറി നേടിയത്.

Tags: Mohammed Shamiravindra jadejaaxar patelRavichandran AshwinJasprit Bumrah
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies