മേപ്പടിയാൻ രണ്ടാം ഭാഗം നോക്കിയാലോ ? കെ റെയിൽ സർവ്വെക്കല്ലിന്റെ ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ; സംവിധായകന്റെ മറുപടി ഇങ്ങനെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേപ്പടിയാൻ രണ്ടാം ഭാഗം നോക്കിയാലോ ? കെ റെയിൽ സർവ്വെക്കല്ലിന്റെ ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ; സംവിധായകന്റെ മറുപടി ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 10:20 pm IST
FacebookTwitterWhatsAppTelegram

വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. വർഗ്ഗീയ ഉള്ളടക്കമാണെന്ന പേരിൽ പലരും ചിത്രത്തെ ഡിഗ്രേഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും അവയിലൊന്നും തന്നെ അകപ്പെടാതെ മേപ്പടിയാൻ ജനമനസുകൾ കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ മേപ്പടിയാൻ രണ്ടാം ഭാഗത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. കെ-റെയിലിനെ കുറിച്ചുള്ളതാണ് സ്റ്റോറി.

കെ-റെയിൽ സർവ്വേ കല്ലിന്റെ ചിത്രം പങ്കുവെച്ച് മേപ്പടിയാന്റെ രണ്ടാം ഭാഗം നോക്കിയാലോ എന്ന് സംവിധായകനോട് ചോദിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. സംവിധായകൻ വിഷ്ണു മോഹൻ ഉണ്ണിയുടെ ചോദ്യത്തിന് മറുപടിയായി എത്തുകയും ചെയ്തു.’ മതിയായില്ല അല്ലേ’ എന്നാണ് വിഷ്ണു മോഹൻ കുറിച്ചത്. ആഷിഷ് വർഗ്ഗീസ് എന്ന ഇൻസ്റ്റഗ്രാം യൂസർ ഉണ്ണി മുകുന്ദനെ ടാഗ് ചെയ്ത് പങ്കുവെച്ച സ്റ്റോറിയാണ് താരം സ്റ്റോറിയാക്കിയത്.

മേപ്പടിയാൻ 2.0 നോക്കിക്കൂടെ ഒരു സ്‌കോപ്പ് ഉണ്ടെന്നാണ് ആഷിഷ് ഉണ്ണി മുകുന്ദനെ ടാഗ് ചെയ്ത് ചോദിച്ചത്. അതേസമയം സംസ്ഥാന വ്യാപകമായി കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉണ്ണിയുടെ പ്രതികരണം. സിൽവർ ലൈൻ കല്ലിടലിനെതിരെ ഇന്നും പലയിടത്തും പ്രതിഷേധം നടന്നിരുന്നു. കേരളക്കര ആകെ സിൽവർ ലൈന് എതിരെ തിരിയുമ്പോഴും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന നിലപാടിലാണ് സർക്കാർ.

ജനുവരി 14നാണ് മേപ്പടിയാൻ റിലീസ് ചെയ്തത്. വർക്ക് ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിച്ചത്. അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളായി എത്തിയിരുന്നു.

Tags: unni mukundhankrailvishnu mohan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies