ഓൺലൈൻ തട്ടിപ്പിനെതിരെ പോലീസ് സജീവം; വീണ്ടെടുത്തത് 2.1 കോടി ദിർഹം; തട്ടിപ്പിനിരയാവുന്നവരിൽ കൂടുതലും വിദേശികൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഓൺലൈൻ തട്ടിപ്പിനെതിരെ പോലീസ് സജീവം; വീണ്ടെടുത്തത് 2.1 കോടി ദിർഹം; തട്ടിപ്പിനിരയാവുന്നവരിൽ കൂടുതലും വിദേശികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 04:42 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ നേരിടാൻ അബുദാബി പോലീസ് സജീവമായി രംഗത്ത്. യുഎഇയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 2.4 കോടി ദിർഹത്തിൽ 2.1 കോടിയാണ് അബുദാബി പോലീസ് വീണ്ടെടുത്ത് ഇരകൾക്കു നൽകിയത്. 2021 ഓഗസ്റ്റ് മുതൽ രജിസ്റ്റർ ചെയ്ത 1740 സാമ്പത്തിക തട്ടിപ്പു കേസുകളിലാണിത്.

വ്യാജ സമ്മാനം വാഗ്ദാനം ചെയ്യുക, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുക, അയച്ച പാഴ്‌സൽ വീണ്ടെടുക്കാൻ ലിങ്കിൽ ക്ലിക് ചെയ്ത് വിവരം നൽകുക, ബാങ്കിന്റെയോ എമിറേറ്റ്‌സ് ഐഡിയുടെയോ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ തട്ടിപ്പുകളിലാണ് കൂടുതൽ പേരും കുടുങ്ങിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ വിവിധ ബാങ്കുമായി സഹകരിച്ച് ആരംഭിച്ച കോൺടാക്റ്റ് സെന്ററിന്റെ പ്രവർത്തനമാണ് തട്ടിപ്പ് തടയുന്ന നടപടി വേഗത്തിലാക്കിയതെന്ന് അബുദാബി പോലീസ് പറഞ്ഞു.

പരാതിപ്പെട്ട 90 ശതമാനം കേസുകളിലും പണം വീണ്ടെടുക്കാനായി. ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകി. വ്യാജ വാഗ്ദാനം ചെയ്തുവരുന്ന ഫോൺ, ഇ-മെയിൽ, എസ്.എം.എസ് എന്നിവയോടു പ്രതികരിക്കുകയോ വ്യക്തിഗത, ബാങ്ക് രഹസ്യവിവരങ്ങൾ നൽകുകയോ ചെയ്യരുതെന്നും വ്യക്തമാക്കി. ഇതുസംബന്ധിച്ച് ‘ബി കെയർഫുൾ’ എന്ന പ്രമേയത്തിൽ ബോധവൽക്കരണ പരിപാടികളും ആരംഭിച്ചു.

തട്ടിപ്പിനിരയാവുന്നവരിൽ കൂടുതലും വിദേശികളാണ്. അംഗീകൃത ഇന്ത്യൻ സംഘടനകളുടെ സഹകരണത്തോടെ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ബോധവൽക്കരണം നടത്തുമെന്ന് കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹമ്മൂദ് സഈദ് അൽ അഫാരി പറഞ്ഞു. ഇത് സംബന്ധിച്ച പരാതികൾ പോലീസിൽ വിളിച്ച് അറിയിക്കുകയോ സ്മാർട്ട് ആപ്പിലൂടെ പരാതിപ്പെടുകയോ ചെയ്യാം.

Tags: ABU DHABI POLICE
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies