കെ റെയിൽ; വിശദമായ ഡിപിആർ അംഗീകരിക്കാതെ ഭൂമി ഏറ്റെടുത്താൽ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ; വിശദമായ ഡിപിആർ അംഗീകരിക്കാതെ ഭൂമി ഏറ്റെടുത്താൽ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 07:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കെ റെയിൽ പദ്ധതിക്കായി വിശദമായ ഡിപിആർ അംഗീകരിക്കാതെ ഭൂമി ഏറ്റെടുത്താൽ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പദ്ധതിയെക്കുറിച്ച് വലിയ ആശങ്കയും ഉത്ക്കണ്ഠയും സംസ്ഥാനത്തുണ്ടെന്നും കേന്ദ്രസർക്കാർ ഇതിന്റെ പാരിസ്ഥിതിക, സാമ്പത്തിക
ആഘാതങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം.

നിലവിൽ ആസൂത്രണം ചെയ്ത രീതിയിൽ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിലെ പരിസ്ഥിതിക്ക് അത് എങ്ങനെ കോട്ടം സംഭവിപ്പിക്കുമെന്ന് പറയാൻ കഴിയില്ല. പദ്ധതിക്ക് അന്തിമ അനുമതി നൽകണമെങ്കിൽ വിശദമായ സാങ്കേതിക, സാമ്പത്തിക പ്രായോഗിക
റിപ്പോർട്ടുകൾ വേണമെന്നും സാങ്കേതിക വിദ്യ ഉചിതമാണോയെന്നും മണ്ണിന്റെ രീതി അനുയോജ്യമാണോയെന്നും ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പദ്ധതിക്ക് അനുമതി നൽകിയില്ലെങ്കിൽ പദ്ധതിയുമായി എങ്ങനെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന ഉപചോദ്യത്തിനാണ് ഡിപിആർ തയ്യാറാക്കാൻ പറഞ്ഞാൽ ഉടൻ പദ്ധതിക്ക് അംഗീകാരം നൽകിയെന്നും ഭൂമി പദ്ധതിക്കായി വിട്ടുനൽകണമെന്നും അർത്ഥമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന സംഭവങ്ങൾ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്. അതിനെക്കുറിച്ച് മറുപടി പറയാനില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുൻപോട്ടു പോയാൽ അത് അവരുടെ മാത്രം വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാധാരണ റെയിൽവേ ഓപ്പറേറ്റ് ചെയ്യുന്ന ട്രെയിനുകൾക്ക് ഈ പാതയിലൂടെ
സഞ്ചരിക്കാനാകില്ല. പദ്ധതിയെച്ചൊല്ലിയുളള പാരിസ്ഥിതിക ആശങ്കകൾ തളളിക്കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു. 2018 ന് ശേഷം കേരളം പ്രളയ സാദ്ധ്യതാ സംസ്ഥാനമാണെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. കേരളം പോലുളള ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് എങ്ങനെ പദ്ധതി നടപ്പാക്കുമെന്ന് ഹൈബി ചോദിച്ചു. പ്രദേശവാസികളുടെ വിശ്വാസം ആർജ്ജിക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ ഒരുപാട് കാര്യങ്ങൾ മറച്ചുവെയ്‌ക്കുകയാണെന്നും ഹൈബി പറഞ്ഞു.

Tags: k rail projectകെ - റെയിൽAshwini VaishnawMinister for Railways
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies