അപ്പുവിനെ അവസാനമായി കണ്ടു! പുനീത് രാജ്കുമാർ ചിത്രം ജെയിംസ് കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ, തീയേറ്ററുകളിൽ വൻ തിരക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അപ്പുവിനെ അവസാനമായി കണ്ടു! പുനീത് രാജ്കുമാർ ചിത്രം ജെയിംസ് കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ, തീയേറ്ററുകളിൽ വൻ തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 01:22 pm IST
FacebookTwitterWhatsAppTelegram

പുനീത് രാജ് കുമാർ മരിക്കുന്നതിന് മുൻപ് അഭിനയിച്ച ചിത്രം ജെയിംസ് ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മദിനമായതിനാലാണ് ഇന്ന് തന്നെ ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയതാരത്തോടുള്ള ആദരസൂചകമായി ഈ ചിത്രം റിലീസ് ചെയ്യുന്നതിന് ഒരാഴ്ച കന്നടയിലെ മറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി കാണാനായി നിരവധി ആരാധകരാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. സൈനികന്റെ വേഷത്തിലാണ് ചിത്രത്തിൽ പുനീത് എത്തിയത്.

പുനീതിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസായ ജെയിംസിന് തീയേറ്ററിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അപ്പുവിനെ അവസാനമായി വീണ്ടും കണ്ടു എന്നാണ് സിനിമ കണ്ടിറങ്ങിയ ഒട്ടുമിക്ക ആളുകളും നിറ കണ്ണുകളോടെ പറയുന്നത്. പുനീതിനെ ഒന്നുകൂടി ബിഗ് സ്‌ക്രീനിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. സിനിമ കണ്ട് ഏറെ വിഷമത്തോടെയാണ് ചിലർ തീയേറ്ററുകളിൽ നിന്നും ഇറങ്ങിയത്. അദ്ദേഹത്തിന്റെ ആകർഷകമായ അഭിനയം സംഭാഷണം അവതരിപ്പിക്കുന്ന രീതി, സ്റ്റൈൽ എന്നിവയൊക്കെ മികച്ചതാണെന്ന് ആരാധകർ പറയുന്നത്.

ട്വിറ്ററിൽ അടക്കം ചിത്രം പ്രധാന ചർച്ചാ വിഷയം ആയിരിക്കുകയാണ്. പുനീത് ബാക്കിവെച്ച ഭാഗങ്ങൾക്ക് സിനിമയിൽ ശബ്ദം നൽകിയത് സഹോദരനും നടനുമായ ശിവരാജ് കുമാർ ആണ്. പ്രിയ ആനന്ദ്, അനു പ്രചാകർ, ശ്രീകാന്ത്, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജെയിംസ്, കെജിഎഫിനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അതേസമയം താരത്തിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരുന്ന മറ്റൊരു ചിത്രമായ ദ്വൈത്വയുടെ ഭാവി എന്താകുമെന്ന ആശങ്കയും ആരാധകർ പങ്കുവെയ്‌ക്കുന്നുണ്ട്.

കന്നടയിലെ പവർ സ്റ്റാർ എന്നറിയപ്പെടുന്ന പുനീത് രാജ്കുമാർ കഴിഞ്ഞ ഒക്ടോബറിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല. ജിമ്മിൽവെച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിയതാരത്തിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്.

Tags: puneeth rajkumartheater
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies