തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് അറിയിച്ചപ്പോൾ പഴനിയിലേയ്ക്ക് പോയ്‌ക്കോളൂ എന്ന് പരിഹസിച്ചു; കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അദ്ധ്യാപകർ; സർക്കാരും പിഎസ് സിയും മറുപടി പറയണമെന്നാവശ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് അറിയിച്ചപ്പോൾ പഴനിയിലേയ്‌ക്ക് പോയ്‌ക്കോളൂ എന്ന് പരിഹസിച്ചു; കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അദ്ധ്യാപകർ; സർക്കാരും പിഎസ് സിയും മറുപടി പറയണമെന്നാവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 02:34 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപി സ്‌കൂൾ അദ്ധ്യാപകർ. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് അദ്ധ്യാപകർ അറിയിച്ചപ്പോൾ, പഴനിയിലേയ്‌ക്ക് പോയ്‌ക്കോളൂ എന്ന മറുപടിയാണ് കെ.ടി ജലീൽ നൽകിയതെന്ന് അദ്ധ്യാപകർ പറഞ്ഞു.

എംഎൽഎയുടെ ഭാഗത്ത് നിന്നും ഉണ്ടായ മറുപടി തീർത്തും അപമാനകരമാണെന്നും ഒരു സ്ത്രീയെ അപമാനിക്കുന്നതിന് അപ്പുറമാണ് കെ.ടി ജലീലിന്റെ പ്രതികരണമെന്നും അദ്ധ്യാപകർ വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ അദ്ധ്യാപക ഒഴിവിന് ആനുപാതികമായി ഷോർട്ട് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യാപകർ നടത്തുന്ന സമരം 95-ാം ദിവസത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ കെ.ടി ജലീലിനെ കണ്ടിരുന്നു. അപ്പോഴാണ് പ്രതിഷേധക്കാരെ അപമാനിക്കുന്ന രീതിയിൽ എംഎൽഎയുടെ പ്രസ്താവന.

‘തലമുണ്ഡനം ചെയ്യുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചപ്പോൾ, നിങ്ങൾ പഴനിയിലേയ്‌ക്ക് പോയ്‌ക്കോളൂ എന്ന് കെ.ടി ജലീൽ പരിഹസിച്ചു. ഈ അപമാനം ഒരിക്കലും സഹിക്കില്ല. ഇതിനെല്ലാം പിഎസ് സിയും സർക്കാരും മറുപടി പറയണം. വനിതാ സംഘടനകളും അദ്ധ്യാപക സംഘടനകളും ഇവിടെയുണ്ട്.ഞങ്ങൾ അദ്ധ്യാപക യോഗ്യത നേടിയവരാണ് തലമുറകളെ മാറ്റിയെടുക്കുന്നവരാണ്. മലപ്പുറത്തെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്’ പ്രതിഷേധക്കാർ പറയുന്നു.

അതേസമയം, മുഖ്യമന്ത്രിയോട് സമരത്തെ കുറിച്ച് സംസാരിച്ചപ്പോൾ നിങ്ങൾ സമരം ചെയ്‌തോളൂ, അത് അവകാശമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറ്റൊരു എംഎൽഎയെ കണ്ടപ്പോൾ നിങ്ങളോട് സമരം ചെയ്യാൻ ആരാണ് പറഞ്ഞത് എന്നായിരുന്നു ചോദ്യം. ഇത്തരത്തിൽ ധാരാളം അപമാനങ്ങൾ സഹിക്കുന്നുണ്ടെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

എൽ.പി.സ്‌കൂൾ അദ്ധ്യാപകരുടെ ഒഴിവുണ്ടായാൽ പരീക്ഷാ തീയതി വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണത്തിന്റെയോ, മുൻ ലിസ്റ്റിലെ നിയമന ശുപാർശയുടെ ശരാശരി എണ്ണത്തിന്റെയോ മൂന്നിരട്ടിവരെ ആളുകളെ മുഖ്യറാങ്ക് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നതാണ് ചട്ടം. എന്നാൽ മലപ്പുറം ജില്ലയിൽ ഇത് അട്ടിമറിക്കപ്പെടുന്നുവെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.

3500ലേറെ പേർ ഉൾപ്പെടേണ്ടിയിരുന്ന മലപ്പുറം ജില്ലയിൽ 997 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഏറ്റവുമധികം കട്ട് ഓഫ് മാർക്കുണ്ടായിരുന്ന മലപ്പുറം ജില്ലയിൽ നല്ല മാർക്ക് നേടിയിട്ടും ജോലി ലഭിക്കാത്ത ദുരവസ്ഥയാണ് തെരുവിലെ സമരത്തിലേക്ക് എത്തിച്ചതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെ ഉൾപ്പെടെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ല. മലപ്പുറത്ത് മാത്രമാണ് ഈ അനീതിയെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.

Tags: Secretariat KeralaPSC RANKLIST
ShareTweetSendShare

More News from this section

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies