തൃശ്ശൂർ: നടുറോഡിൽ വെട്ടേറ്റ വീട്ടമ്മ മരിച്ചു. ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി റിൻസി(30) ആണ് മരിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന റിൻസിയെ വഴിയിൽ തടഞ്ഞു നിർത്തി യുവാവ് വെട്ടിയത്. തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ, ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന ആക്രമി തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. റിൻസിയുടെ തുണിക്കടയിലെ മുൻജീവനക്കാരനായ റിയാസാണ് വെട്ടിയതെന്നാണ് നിഗമനം.
തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇളങ്ങരപ്പറമ്പിൽ നാസറിന്റെ ഭാര്യയാണ് മരിച്ച റിൻസി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Comments