പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്. ഷേർല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിക്കാണ് കോടതി നിർദേശം നൽകിയത്.
നേരിട്ട് ഹാജരാവണമെന്ന നിർദേശം ഒഴിവാക്കണമെന്ന സെക്രട്ടറിയുടെ ആവശ്യം കോടതി തള്ളിയിതിന് പിന്നാലെയാണ് ഉത്തരവിട്ടത്. കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യ കേസിലാണ് ഹൈക്കോടതിയുടെ നിർദേശം.
Comments