ഒന്നാം പിണറായി സർക്കാർ കടമെടുത്ത തുകയുടെ പകുതി പോലും വികസനത്തിന് വേണ്ടി ചെലവിട്ടില്ല: 2021ൽ തീരേണ്ട 354 പദ്ധതികൾ പാതിവഴിയിൽ, കടമെടുക്കുന്നത് നിർത്തണമെന്ന് സിഎജി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നാം പിണറായി സർക്കാർ കടമെടുത്ത തുകയുടെ പകുതി പോലും വികസനത്തിന് വേണ്ടി ചെലവിട്ടില്ല: 2021ൽ തീരേണ്ട 354 പദ്ധതികൾ പാതിവഴിയിൽ, കടമെടുക്കുന്നത് നിർത്തണമെന്ന് സിഎജി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 10:58 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വികസന പദ്ധതികൾ നടപ്പാക്കാനാണ് കടമെടുത്തതെന്ന സർക്കാർ വാദം പൊളിച്ച് സിഎജി റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാർ ഓരോ വർഷവും കടമെടുത്തതിന്റെ പകുതി പോലും വികസനത്തിന് ചെലവിട്ടില്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിയമസഭയിൽ സിഎജി സമർപ്പിച്ച 2020-2021 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതര പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2021 മാർച്ച് 31നു മുൻപ് സർക്കാർ പൂർത്തിയാക്കേണ്ട 354 പദ്ധതികൾ ഇപ്പോഴും പാതിവഴിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഉൾപ്പെടുന്ന 74 പദ്ധതികൾ അഞ്ച് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാനായിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിനായി ആകെ 160 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. എന്നാൽ ഇതിൽ 61 കോടി രൂപ മാത്രമാണ് പരിസ്ഥിതിക്കായി ചെലവിട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

തിരിച്ചടയ്‌ക്കാനുള്ള കടം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 29.67 ശതമാനത്തിൽ താഴെയായിരിക്കണം. എന്നാൽ, ഇത് 39.87% ആണ്. മുൻ വർഷത്തെക്കാൾ 2,662 കോടി കുറവാണ് 2020-21ലെ തനതു നികുതി വരുമാനം. ശമ്പളം, പെൻഷൻ, സബ്‌സിഡി, കടമെടുത്ത തുകയുടെ പലിശ എന്നിവ കൊടുക്കാൻ ആകെ റവന്യു ചെലവുകളുടെ 60.94 % ആണ് സർക്കാർ ചെലവിട്ടത്. ഇതു റവന്യു വരുമാനത്തിന്റെ 77.16 ശതമാനമാണ്.

ഗുരുതര സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ കടമെടുക്കുന്നത് നിയന്ത്രിക്കുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനു വേണ്ടിയാണ് ധന ഉത്തരവാദിത്ത നിയമം പാസാക്കിയത്. ഇതനുസരിച്ച് 2021ൽ റവന്യു കമ്മി പൂജ്യത്തിൽ എത്തിക്കേണ്ടതാണ്. എന്നാൽ, റവന്യു കമ്മി 3.40% ആണ് (25,829 കോടി). ധനക്കമ്മി 3 ശതമാനത്തിൽ കൂടരുതെന്നാണ് നിബന്ധനയെങ്കിലും ഇത് 5.40% ആയെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: Pinarayi VijayanCAG REPORT
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies