'ദ കശ്മീർ ഫയൽസ്' ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ജയ്‌റാം രമേശ്; ജനപ്രിയ സിനിമയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ദ കശ്മീർ ഫയൽസ്’ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ജയ്‌റാം രമേശ്; ജനപ്രിയ സിനിമയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 12:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‘ദ കശ്മീർ ഫയൽസി’നെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. ചിത്രം വിദ്വേഷം ഉണർത്തുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളിൽ കോപം ആളിക്കത്തിച്ച് അക്രമം പ്രോത്സാഹിപ്പിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ജയ്‌റാം രമേശ് വിമർശിച്ചു.

‘ചില സിനിമകൾ മാറ്റങ്ങൾക്ക് കാരണമാകും. ചിലത് നല്ല കാര്യങ്ങൾ ചെയ്യാൻ ഏവരെയും പ്രചോദിപ്പിക്കും. എന്നാൽ, കശ്മീർ ഫയൽസ് എന്ന ചിത്രം, സമാധാനത്തെ ഇല്ലാതാക്കി വിദ്വേഷം ഉണർത്താനാണ് ശ്രമിക്കുന്നത്. യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ച്, രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ചിത്രത്തിലൂടെ ശ്രമിക്കുന്നത്. ചില സംഭവങ്ങൾ നടന്നതിന് ശേഷം ഇന്ത്യക്കാർ ആ മുറിവ് ഉണക്കാൻ ശ്രമിക്കുമ്പോൾ, ചിത്രം അവ വീണ്ടും ഓർമ്മപ്പെടുത്തുന്നു’ ജയ്‌റാം രമേശ് ട്വിറ്ററിൽ കുറിച്ചു.

മാർച്ച് 11നാണ് ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രം റിലീസ് ചെയ്തത്. വിമർശനങ്ങളെ അതിജീവിച്ച് വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം, 1990 കാലഘട്ടത്തിൽ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരിതങ്ങളെ വരച്ചുകാട്ടുന്ന. പ്രദർശനം ആരംഭിച്ച് ഒരാഴ്ചയ്‌ക്കകം 100 കോടി ക്ലബിൽ ഇടം നേടാൻ ചിത്രത്തിന് സാധിച്ചു.

‘ദ താഷ്‌കന്റ് ഫയൽസ്’, ‘ഹേറ്റ് സ്റ്റോറി’, ‘ബുദ്ധ ഇൻ എ ട്രാഫിക് ജാം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് ‘ദ കശ്മീർ ഫയൽസി’ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കശ്മീർ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.

Tags: vivek agnihothrithe kashmir files
Share
Tweet
SendShare

More News from this section

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

Latest News

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies