ബിജെപിയുടെ കെ റെയിൽ വിരുദ്ധ പദയാത്രയെ നെഞ്ചേറ്റി ജനങ്ങൾ; ഈ സർക്കാരിന് കുറ്റിയടിക്കാൻ ജനങ്ങൾ തയ്യാറായെന്ന് കെ. സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപിയുടെ കെ റെയിൽ വിരുദ്ധ പദയാത്രയെ നെഞ്ചേറ്റി ജനങ്ങൾ; ഈ സർക്കാരിന് കുറ്റിയടിക്കാൻ ജനങ്ങൾ തയ്യാറായെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 12:04 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ബിജെപി തൃശൂർ ജില്ലയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്രയെ നെഞ്ചേറ്റി ജനങ്ങൾ. വെളളിയാഴ്ച രാവിലെ 9 മണിക്ക് കുന്നംകുളത്ത് നിന്ന് മെട്രോമാൻ ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്ത പദയാത്ര ശനിയാഴ്ച വൈകിട്ട് ഇരിങ്ങാലക്കുടയിൽ സമാപിച്ചു. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാറാണ് പദയാത്ര നയിച്ചത്.

ആദ്യാവസാനം വൻ ജനപങ്കാളിത്തമായിരുന്നു പദയാത്രയിൽ ദൃശ്യമായത്. പൊള്ളുന്ന വെയിലിലും ഓരോ സ്വീകരണ സ്ഥലങ്ങളിലും ആയിരങ്ങളാണ് ആവേശത്തോടെ പ്രതിഷേധ യാത്രയെ വരവേറ്റത്. കെ റെയിലിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ ദുരിതമനുഭവിക്കേണ്ടി വരുന്ന ജില്ലയിലൊന്നാണ് തൃശൂർ. 8000 കുടുംബങ്ങളാണ് ജില്ലയിൽ കുടിയിറക്കപ്പെടുക. കെ റെയിലിന് ഇരകളാക്കപ്പെടുന്നവരും കുടുംബസമേതം യാത്രയിൽ വിവിധ ഇടങ്ങളിൽ അണിചേർന്നു.

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നീക്കത്തിനെതിരായ ശക്തമായ വികാരമാണ് പദയാത്രയിൽ ആദ്യാവസാനം ഉയർന്നത്. സമാപനത്തിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിജെപിയുടെ സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണനും ഠാണാവിൽ നിന്ന് പദയാത്രയിൽ പങ്കുചേർന്നു.

കേരളമാകെ കെ റെയിൽ എന്ന മഹാവിപത്തിനെതിരായി വലിയ വികാരം ആളിക്കത്തിക്കൊണ്ടിരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് എന്തും നടത്തിക്കളയാമെന്ന വ്യാമോഹത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും കെ റെയിലിനെതിരെ പാർട്ടി ജില്ലാ അദ്ധ്യക്ഷൻമാർ നയിക്കുന്ന പദയാത്രകൾ ആരംഭിക്കുമെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.

എന്ത് അധികാരത്തിന്റെ പുറത്താണ് സർവ്വെ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതെന്ന് ബിജെപി അദ്ധ്യക്ഷൻ ചോദിച്ചു. കുറ്റി കൊണ്ടൊന്നും കെ റെയിൽ നടപ്പാക്കാൻ സാധിക്കില്ല. ജനങ്ങൾ ഈ സർക്കാരിന് കുറ്റിയടിക്കാൻ തയ്യാറായിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: BJP keralaK rail protestകെ - റെയിൽBJP K-rail Protestകെ.കെ അനീഷ്‌കുമാർകെ. സുരേന്ദ്രൻ
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies