ഹിജാബ്; അനുകൂല വിധി പറഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന ഭീഷണി; തൗഹീദ് ജമാഅത്ത് നേതാവിനെതിരെ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ്; അനുകൂല വിധി പറഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന ഭീഷണി; തൗഹീദ് ജമാഅത്ത് നേതാവിനെതിരെ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 12:23 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാനിരിക്കുന്ന സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഇസ്ലാമിക സംഘടനാ നേതാവിനെതിരെ അഭിഭാഷകന്റെ പരാതി. തൗഹീദ് ജമാഅത്ത് നേതാവ് ആർ റഹ്മത്തുള്ളയ്‌ക്കെതിരെയാണ് പരാതിയുമായി അഭിഭാഷകൻ പോലീസിനെ സമീപിച്ചിരിക്കുന്നത്. ഡൽഹി സ്വദേശിയും, സുപ്രീംകോടതി അഭിഭാഷകനുമായ ബി രാമസ്വാമിയാണ് പരാതി നൽകിയിരിക്കുന്നത്.

ഹിജാബ് വിഷയത്തിൽ അനുകൂല വിധി പ്രസ്താവിച്ചില്ലെങ്കിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ച് മരിച്ച ഝാർഖണ്ഡിലെ ജഡ്ജിയുടെ അവസ്ഥ ഉണ്ടാകുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്. റഹ്മത്തുള്ള ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ പോലീസിനെ സമീപിച്ചത്.

നീതിപീഠത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് റഹ്മത്തുളളയുടെ ഭീഷണിയെന്ന് രാമസ്വാമി നൽകിയ പരാതിയിൽ പറയുന്നു. റഹ്മത്തുള്ളയുടെ വാക്കുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ഹിജാബിന്റെ പേരിൽ തമിഴ്‌നാട്ടിലെ പൊതുജനങ്ങളെയും യുവാക്കളെയും അക്രമത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണ് ഇസ്ലാമിക സംഘടനാ നേതാവ് ചെയ്യുന്നത്. മാത്രമല്ല ജഡ്ജിമാരെ അപായപ്പെടുത്താനും ആളുകളെ പ്രേരിപ്പിക്കുന്നു. കലാപം സൃഷ്ടിക്കാൻ പൊതുവേദിയെ ഉപയോഗിച്ചെന്നും രാമസ്വാമിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

ഹിജാബിന് വേണ്ടി ജയിലിലേക്ക് പോകാൻ തയ്യാറായിരിക്കണമെന്നാണ് റഹ്മത്തുള്ളയുടെ ആഹ്വാനം. നേതാവിന്റെ വൈകാരിക പ്രകടനത്തിൽ വീണ് ആരെങ്കിലും ഇത്തരത്തിൽ കലാപത്തിന് മുന്നിട്ടറിങ്ങിയാൽ അത് വലിയ ദുരന്തത്തിലാകും കലാശിക്കുക. അതിനാൽ റഹ്മത്തുളളയ്‌ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് റഹ്മത്തുള്ളയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിജാബുമായി ബന്ധപ്പെട്ട കോടതി വിധിയ്‌ക്കെതിരെ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആയിരുന്നു റഹ്മത്തുള്ള പരസ്യമായി ഭീഷണി മുഴക്കിയത്. വിധി പ്രസ്താവിക്കുമ്പോൾ സൂക്ഷിക്കണം. അത് സുപ്രീംകോടതി ജഡ്ജിമാരാണെങ്കിലും അങ്ങിനെ തന്നെയാണ്. കഴിഞ്ഞ ആഗസ്റ്റിൽ അന്യായ വിധി പ്രസ്താവിച്ച ഝാർഖണ്ഡിലെ ജഡ്ജിയെ പ്രഭാത സവാരിക്കിടെ ഓട്ടോ കയറ്റി കൊന്നത് ആരും മറന്നുകാണില്ല. രാജ്യത്ത് ജഡ്ജിമാർക്ക് സുരക്ഷയില്ലെന്ന് പറഞ്ഞ് അന്ന് കുറേ പേർ വിലപിച്ചു. ഇത് പോലെ സുപ്രീംകോടതി ജഡ്ജിമാരും കൊല്ലപ്പെടും. വിധി പ്രസ്താവിച്ച ശേഷം നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദികൾ നിങ്ങൾ തന്നെയായിരിക്കുമെന്നായിരുന്നു റഹ്മത്തുള്ള പറഞ്ഞത്.

Tags: TamilnaduHijabsupream courtcomplaint
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies