കശ്മീർ ഫയൽസ് മാത്രം എന്തുകൊണ്ട് നികുതി രഹിതമാക്കുന്നു? ജുണ്ഡ് നിർമ്മാതാവ് ചോദിക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഫയൽസ് മാത്രം എന്തുകൊണ്ട് നികുതി രഹിതമാക്കുന്നു? ജുണ്ഡ് നിർമ്മാതാവ് ചോദിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 09:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് വിജയകരമായി പ്രദർശനം തുടരുകയാണ്. കശ്മീർ വംശഹത്യയുടെ യഥാർത്ഥ ആവിഷ്‌കാരമാണ് സിനിമയെന്നാണ് ഉയരുന്ന പ്രതികരണം. അതിനാൽ തന്നെ പല സംസ്ഥാങ്ങളും ചിത്രത്തിന് നികുതി ഒഴിവാക്കിയിരുന്നു. മദ്ധ്യപ്രദേശ് സർക്കാർ പോലീസിന് ഒരു ദിവസത്തെ അവധി കൊടുക്കുകയും അസം സർക്കാർ ഉദ്യോഗസ്ഥർക്ക് സിനിമ കാണാൻ ഹാഫ് ഡേ അവധി നൽകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ നികുതി ഒഴിവാക്കുന്നതിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നിർമ്മാതാവ് സവിത രാജ് ഹിരേമത്ത്. അമിതാഭ് ബച്ചൻ നായകനായെത്തിയ ജുണ്ഡിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് സവിത. തന്റെ ചിത്രത്തിനും ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും നികുതി രഹിതമാക്കാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. രാജ്യത്തിന്റെ വളർച്ചയ്‌ക്ക് നിർണ്ണായക ഭാഗമായ ചിത്രമാണ് ജുണ്ഡെന്നും സവിത പറയുന്നു.

മാർച്ച് നാലിനാണ് ജുണ്ഡ് റിലീസ് ചെയ്യുന്നത്. മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നതിനിടെയാണ് വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന് കേന്ദ്രസർക്കാരിൽ നിന്നും വിവിധ സംസ്ഥാന സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചു. പിന്നാലെ നികുതി രഹിതമാക്കി. കശ്മീർ ഫയൽസ് പോലെ അല്ലെങ്കിലും തന്റെ സിനിമയും സുപ്രധാന വിഷയമാണ് മുന്നോട്ട് വെയ്‌ക്കുന്നതെന്ന് സവിത പറഞ്ഞു.

‘ഞാൻ കാശ്മീർ ഫയൽസ് കണ്ടിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ ഹൃദയഭേദകമാണ്. ഇത് പറയേണ്ട കഥ തന്നെയാണ്. എന്നാൽ ജുണ്ഡിന്റെ നിർമ്മാതാവ് എന്ന നിലയിൽ ഞാൻ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ജുണ്ഡും വലിയ സന്ദേശം മുന്നോട്ട് വെയ്‌ക്കുന്ന ചിത്രമാണ്. അതിന് പ്രേക്ഷകരിൽ നിന്നും മികച്ച അംഗീകാരവും ലഭിച്ചു. ഈ സാഹചര്യത്തിൽ കശ്മീർ ഫയൽസിന് മാത്രം നികുതി ഒഴിവാക്കാനുള്ള കാരണമെന്താണ്’ സവിത ചോദിച്ചു.

സിനിമ തെരഞ്ഞെടുക്കുന്നതിനും അതിനെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കുന്നതിനുമുള്ള സർക്കാർ മാനദണ്ഡം എന്താണെന്ന് അറിയാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സവിത ട്വിറ്ററിൽ കുറിച്ചു. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരടങ്ങിയ കശ്മീർ ഫയൽസിന് ഉത്തർപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ്, ഹരിയാന, കർണാടക, ത്രിപുര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി രഹിതമായി പ്രഖ്യാപിച്ചിരുന്നു.

Tags: the kashmir filestax free
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies