സിപിഎം പാർട്ടി കോൺഗ്രസിന്റെ വേദി നിർമാണത്തിന് വിലക്ക്; പന്തൽ നിർമിക്കാനുളള അനുമതിയുടെ മറവിൽ കെട്ടിടം നിർമ്മിച്ചു; ഇത് വെളളരിക്കാപട്ടണം അല്ലെന്ന് കോടിയേരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം പാർട്ടി കോൺഗ്രസിന്റെ വേദി നിർമാണത്തിന് വിലക്ക്; പന്തൽ നിർമിക്കാനുളള അനുമതിയുടെ മറവിൽ കെട്ടിടം നിർമ്മിച്ചു; ഇത് വെളളരിക്കാപട്ടണം അല്ലെന്ന് കോടിയേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 04:54 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സിപിഎം 23 ാം പാർട്ടി കോൺഗ്രസിന്റെ വേദി നിർമാണത്തിന് വിലക്ക്. കണ്ണൂർ കന്റോൺമെന്റ് ബോർഡ് ആണ് ഓഡിറ്റോറിയത്തിന്റെ നിർമാണം വിലക്കിയത്. പന്തൽ നിർമിക്കുന്നതിനുള്ള അനുമതി ഉപയോഗിച്ച് കെട്ടിടം നിർമിച്ചന്നാണ് ആക്ഷേപം.

ബർണശേരിയിലെ നായനാർ അക്കാദമിയിൽ പാർട്ടി കോൺഗ്രസിനായി നിർമിച്ച കെട്ടിടത്തിനാണ് വിലക്ക്. ടെൻ സൈൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വേദിക്കാണ് അനുമതി നിഷേധിച്ചത്. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങാതെ നിർമാണ പ്രവൃത്തികൾ നടത്തിയെന്നാണ് പരാതി.

പാർട്ടികോൺഗ്രസ് വേദി നിർമ്മാണത്തെ സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് കന്റോൺമെന്റ് ബോർഡ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിയമലംഘനം ബോധ്യപ്പെട്ടത്. തുടർന്ന് പാർട്ടിക്ക് രണ്ട് നോട്ടീസ് നൽകി. ഒന്ന് നിർമ്മാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടുള്ളതും മറ്റൊന്ന് തുടർനടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതുമാണ്.

താൽക്കാലിക നിർമ്മാണം എന്ന വ്യാജേന സ്ഥിര നിർമാണം നടത്തുന്നു എന്ന ആരോപണവുമുണ്ട്. തുടർ നിർമാണം നടത്താൻ സാധിച്ചില്ലെങ്കിൽ പാർട്ടി കോൺഗ്രസിന്റെ വേദിയുടെ കാര്യം അനിശ്ചിതത്വത്തിൽ ആകും. എന്നാൽ നിർമ്മാണത്തിന് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഉണ്ടെന്നാണു സിപിഎം നേതൃത്വം പറയുന്നത്. നിർമാണ പ്രവൃത്തികൾക്ക് ചില സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അത് പരിഹരിക്കുമെന്നും നേതൃത്വം വ്യക്തമാക്കുന്നു. ഏപ്രിൽ 6 മുതൽ 10 വരെയാണ് സിപിഎമ്മിന്റെ 23ആം പാർട്ടി കോൺഗ്രസ്.

വേദി നിർമാണത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇത് വെള്ളരിക്കാ പട്ടണം അല്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

Tags: Kodiyeri BalakrishnanCPIM Party Congressകോടിയേരി ബാലകൃഷ്ണൻ
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies