കണ്ണൂർ : വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശി നവാസിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.
അസിസ്റ്റന്റ് കമ്മീഷണർ ടി.എം.മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലായിരുന്നു വിമാനത്താവളത്തിൽ പരിശോധന. 2034 ഗ്രാം സ്വർണമാണ് നവാസിന്റെ പക്കൽ നിന്നും കണ്ടെടുത്തത്. ഇതിന് വിപണിയിൽ 1.02 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയും സമാനമായ രീതിയിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയുരുന്നു. പർദ്ദയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കതിരൂർ പൊന്യം സ്വദേശിനി റുബീനയെ കസ്റ്റഡിയിൽ എടുത്തിരുന്നു.
Comments